Breaking News

കാസർകോട് മാരക മയക്കു മരുന്നായ 7.4ഗ്രാം ഹാഷിഷ് ഓയിലുമായി രണ്ടു പേർ അറസ്റ്റിൽ

കാസർകോട് : മാരക മയക്കു മരുന്നായ 7.4ഗ്രാം ഹാഷിഷ് ഓയിലുമായി രണ്ടു പേർ അറസ്റ്റിൽ. കുമ്പള, ആരിക്കാടി, ലക്ഷം വീട് കോളനിയിലെ എ. മുഹമ്മദ് ഫസൽ എന്ന ഫാഹു എന്ന കണ്ടൻ ഫസിലു (40), അടുത്ത ബന്ധുവായ അബ്ദുൽ നിസാർ എന്ന ഇച്ചാദ് (23) എന്നിവരെയാണ് കുമ്പള എസ്ഐ അനന്ത കൃഷ്ണനും സംഘവും അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച രാത്രി ഏഴര മണിയോടെ പുത്തിഗെ മുഗുവിൽ വച്ചാണ് അറസ്റ്റ്. രാത്രികാല പട്രോളിംഗ് നടത്തുന്നതിനിടയിലാണ് കുമ്പള പൊലീസ് ഇൻസ്പെക്ടർ ടി.കെ മുകുന്ദനും എസ്ഐയും സിവിൽ പൊലീസ് ഓഫീസർ ഹരിപ്രസാദ്, ഡവർ ജാബിർ എന്നിവരും മുഗുവിൽ എത്തിയത്. പൊലീസ് വാഹനം കണ്ടതോടെ റോഡരുകിൽ നിൽക്കുകയായിരുന്ന മുഹമ്മദ് ഫസലും ബന്ധുവായ അബ്ദുൽ നിസാറും ഓടി രക്ഷപ്പെടാൻ ശ്രമിച്ചതായി പൊലീസ് പറഞ്ഞു. സംശയം തോന്നി തടഞ്ഞു നിർത്തി പരിശോധിച്ചപ്പോഴാണ് ഹാഷിഷ് ഓയിൽ കണ്ടെത്തിയതെന്നു പൊലീസ് വ്യക്തമാക്കി. പിടിയിലായ മുഹമ്മദ് ഫസലു കാസർകോട്, കുമ്പള ഉൾപ്പെടെ വിവിധ സ്റ്റേഷനുകളിലായി നിരവധി കവർച്ചാ കേസുകളിൽ പ്രതിയാണെന്നു കൂട്ടിച്ചേർത്തു.

No comments