ലോക AIDS ദിനചാരണത്തിന്റെ ഭാഗമായി വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ബോധവൽകരണ സെമിനാർ സംഘടിപ്പിച്ചു
വെള്ളരിക്കുണ്ട് : ലോക AIDS ദിനചാരണത്തിന്റെ ഭാഗമായി വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ബോധവൽകരണ സെമിനാർ, ദീപം തെളിയിക്കൽ, റെഡ് റിബൺ അണിയൽ, പ്രതിജ്ഞ എന്നിവ സംഘടിപ്പിച്ചു. അസിസ്റ്റന്റ് സർജൻ ഡോ ആബിത തോമസ് ക്ലാസ്സെടുത്തു. ഹെൽത്ത് ഇൻസ്‌പെക്ടർ സാജു സെബാസ്റ്റ്യൻ പ്രസംഗിച്ചു. ഷെറിൻ YS, റസീന ടി എം , ജോൽസി മാത്യു, സമീറ എം , ബിജേഷ് സി എന്നിവർ നേതൃത്വം നൽകി.
No comments