Breaking News

വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ ബാനം സ്വദേശി മരണപ്പെട്ടു


നീലേശ്വരം:വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ടു.ബാനം സ്വദേശി എ കെ ഉപേന്ദ്രൻ  ( 50 ) ആണ്  വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരം മരണപ്പെട്ടത്. ഡിസംബർ 10 ന് വൈകുന്നേരം ആറുമണിക്ക് പാലായി റേഷൻ കടക്ക് സമീപം വെച്ചായിരുന്നു അപകടം. കാറും ഉപേന്ദ്രൻ ഓടിച്ച  മോട്ടോർ സൈക്കിളും തമ്മിൽ  കൂട്ടിയിടിച്ച അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു കാസർഗോഡ് മിംസ് ഹോസ്പിറ്റലിലും പിന്നീട് മംഗലാപുരത്തെ യൂണിറ്റി ഹോസ്പിറ്റലും ചികിത്സയിലായിരുന്നു ഉപേന്ദ്രൻ. മൃതദേഹം മാവുങ്കൽ സഞ്ജീവനി ഹോസ്പിറ്റൽ മോർച്ചറി സൂക്ഷിച്ചിരിക്കുകയാണ്.  ശവസംസ്കാരം ബാനത്തെ തറവാട്ട് വീട്ടുവളപ്പിൽ  വ്യാഴാഴ്ച രാവിലെ പത്തര മണിക്ക് നടക്കും. പരേതരായ അടുക്കത്തിൽ കണ്ണൻ തട്ടവളപ്പിൽ ഉണ്ടച്ചി എന്നവരുടെ മകനാണ് ഭാര്യ രാധ അരയി . ഏക മകൾ ദീക്ഷ  (ആറാം ക്ലാസ്സ് വിദ്യാർഥിനി ബാനം സ്കൂൾ) സഹോദരങ്ങൾ: കുഞ്ഞിരാമൻ,  നാരായണി,  ശ്യാമള ,  കൃഷ്ണൻ, രാജൻ .പരേതരായ സുന്ദരൻ,  രമണി

No comments