Breaking News

ബേഡകത്ത് നിന്നും കാണാതായ ആളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി


കാഞ്ഞങ്ങാട്ട്: ബേഡകത്ത് നിന്നും കാണാതായ ആളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പടന്നക്കാടിനും ഐങ്ങോത്തിനുമിടയിലാണ് ഇന്നലെ രാത്രി ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടത്. 

 ബീമ്പുങ്കാൽ തെങ്ങും പള്ളിയിൽ തോമസിന്റെ മകൻ ജോൺസൺ (55) ആണ് മരിച്ചത്. ഹോസ്‌ദുർഗ് പൊലീസ് സ്ഥലത്തെത്തി മൃതദേഹം ജില്ലാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ആശുപത്രിയിൽ ബന്ധുക്കൾ എത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു.

മൂന്ന് ദിവസം മുൻപ് ആണ് ജോൺസണെ കാണാതായത്‌. ബേഡകം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു.

ഭാര്യ: ഷാന്റി ജോൺസൺ, മക്കൾ: അമിത ജോൺസൻ, ജോയൽ ജോൺസൻ, ജോബിൻ ജോൺസൻ, മരുമകൻ: ജിബിൻ സ്റ്റീഫൻ.

കൊച്ചു മകൻ: ജോവാകിം ജിബിൻ. ഉച്ചക്ക് പോസ്റ്റ്‌മോർട്ടം നടപടി കഴിഞ്ഞ് വൈകിട്ട് സംസ്കരിക്കും. 


No comments