Breaking News

മസ്തിഷ്‌ക ആഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ച യുവ വ്യാപാരി മരിച്ചു


മസ്തിഷ്‌ക ആഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ച യുവ വ്യാപാരി മരിച്ചു. പയ്യന്നൂര്‍ ബസ് സ്റ്റാന്‍ഡിലെ സുബി ഹോട്ടല്‍ ഉടമയായ തൃക്കരിപ്പൂര്‍ മെട്ടമ്മല്‍ സ്വദേശി എന്‍.നൂറുദ്ദീന്‍ (34) ആണ് മരിച്ചത്. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് രണ്ടുദിവസമായി ചികിത്സയിലായിരുന്നു. പരേതനായ എം.അബ്ദുസലാം-ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: എം.ടി.പി. ഷഹാര്‍ബാന. മക്കള്‍: ലന, ഷസ്മി. സഹോദരി: നൂറാബി. 


No comments