Breaking News

പാണത്തൂർ- പരിയാരം ലോറി അപകടത്തിൽ മരണമടഞ്ഞ ബിഎംഎസ് പ്രവർത്തരുടെ നാലാം വാർഷിക ദിനാചരണവും, പുഷ്പാർച്ചനയും നടത്തി

പാണത്തൂർ : നാടിനെയാകെ ദുഖത്തിലാക്കിയ പാണത്തൂർ പരിയാരത്തെ ലോറിയപകടം നടന്നിട്ട് നാല് വർഷം പൂർത്തിയാകുന്നു. 2021 ഡിസംബർ മാസം 23-ാം തീയതി കല്ലപ്പള്ളിയിൽ നിന്ന് മരം കയറ്റി പാണത്തൂരിലേക്കു വരികയായിരുന്ന ടോറസ് ലോറി മറിഞ്ഞ് പാണത്തൂർ കുണ്ടുപ്പള്ളി സ്വദേശികളായ നാലു തൊഴിലാളികൾ സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടിരുന്നു. സംഭവത്തിൽ ലോറി ഡ്രൈവർ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റിരുന്നു. ലോറി ഡ്രൈവറുടെ പിതാവായ ലോറി ക്ലീനർ പിന്നീട്ട് മരണപ്പെട്ടിരുന്നു. രക്ഷാപ്രവർത്തനത്തിലും, മരണപ്പെട്ടവരുടെ കുടുംബ സഹായ നിധിസമാഹരണത്തിലും നാടാകെ ഒറ്റക്കെട്ടായി പ്രവർത്തിച്ചിരുന്നു.

 വാർഷിക ദിനാചരണത്തിൽ ആർ സൂര്യനാരായണ ഭട്ട്, കെ.കെ വേണുഗോപാൽ എം ഷിബു, കാട്ടൂർ മധുസൂദനൻ നായർ, ജി രാമചന്ദ്രൻ, പി ഗണേശൻ നായക്ക്, പി.ജെ തങ്കച്ചൻ, എം ദാമു, മോഹനൻ കെ, പ്രസാദ് തുടങ്ങിയവർ സംബന്ധിച്ചു.


No comments