ബ്രദേഴ്സ് കോളംകുളം വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ കോളംകുളത്ത് ക്രിസ്തുമസ് ആഘോഷ പരിപാടികൾ അരങ്ങേറി
പരപ്പ : ബ്രദേഴ്സ് കോളംകുളം വാട്ട്സ്പ്പ് കൂട്ടായ്മ യുടെ നേതൃത്വത്തിൽ കോളംകുളത്ത് ക്രിസ്തുമസ് ആഘോഷം പരിപാടികൾ അരങ്ങേറി. തുടർച്ചയായി അഞ്ചാം വർഷം ആണ് മനോഹരമായ പുൽകുടിൽ, സ്റ്റാറും ട്രിയും നിർമിച്ചുകൊണ്ട് നിറഞ്ഞ സദസ്സിൽ ജാതി മത രാഷ്ട്രിയ വേർതിരിവ് ഇല്ലാതെ ചേർന്ന് നിന്നൊരു ക്രിസ്തുമസ് ന്യൂ ഇയർ പരിപാടി നടത്തുവാൻ കോളംകുളം നാടിനു കഴിഞ്ഞു. വി സന്തോഷ് സ്വാഗതവും നിയുക്ത കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് എം രാജൻ കേക്ക് മുറിച്ചുകൊണ്ട് ക്രിസ്തുമസ് സന്ദേശം നൽകി കൊണ്ട് ഉൽഘടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ചിത്രലേഖ , കോളംകുളം വാർഡ് മെമ്പർ സജിത്ത് , രാജ്‌മോഹനൻ,സി വി ഭാവനൻ എന്നിവർ ക്രിസ്തുമസ് സന്ദേശം നൽകി ആശംസ പ്രസംഗം നടത്തി. ആഘോഷത്തിന്റെ പ്രതികമായ മധുരം എല്ലാവർക്കും നൽകി. അമ്മമാരും അടക്കം വരുന്ന നുറോളം ആൾക്കാർക്ക് ഹരം നൽകികൊണ്ട് ലിറ്റിൽ ഫ്ളവർ ചർച്ച് കോളംകുളം വാർഡ് കമ്മിറ്റിയുടെ മനോഹരമായ കരോളും അരങ്ങേരി. ബ്രദേഴ്സ് കോളംകുളം വാട്ട്സ് ആപ്പ് കൂട്ടായ്മ ഒരുക്കിയ മനോഹരമായ പുൽക്കൂടും ക്രിസ്തുമസ് ട്രീ, സ്റ്റാറും കണ്ട് ആണ് എല്ലാവരും മടങ്ങിയത്.
No comments