പുസ്തകവണ്ടി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന കുന്നുംകൈ സ്കൂൾ പ്രധാനാദ്ധ്യാപകൻ വർഗീസ് നർക്കിലക്കാട് എഴുതിയ ചെറുകഥ സമാഹാരം "കടൽ കാണാത്ത ചെറുമീനുകൾ " പുസ്തകപ്രകാശനം നടന്നു
കുന്നുംകൈ : പുസ്തകവണ്ടി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച കുന്നുംകൈ സ്കൂൾ പ്രധാനാദ്ധ്യാപകൻ വർഗീസ് നർക്കിലക്കാട് എഴുതിയ ചെറുകഥ സമാഹാരം "കടൽ കാണാത്ത ചെറുമീനുകൾ " പുസ്തകപ്രകാശനം നടന്നു. ചിറ്റാരിക്കാൽ എ ഇ ഓ ജസീന്ത ജോൺ ഉത്ഘാടനം ചെയ്ത ചടങ്ങിൽ എഴുത്തുക്കാരനും ഡയറക്ടർ ഓഫ് സാന്താ മോണിക്ക ഗ്രൂപ്പ് ചെയർമാനുമായ ഡെന്നി തോമസ് വട്ടക്കുന്നേൽ പുസ്തകപ്രകാശനം നടത്തി കുന്നിൻ മുകളിലെ വായനക്കാരി കെ സതീദേവി പുസ്തകം ഏറ്റുവാങ്ങി. സിനിമ താരവും എഴുത്തുകാരിയുമായ സി പി ശുഭ മുഖ്യഥിതിയായിരുന്നു.
നസീർ എം എ സ്വാഗതം പറഞ്ഞ ചടങ്ങിൽ വാർഡ് മെമ്പർ രജനി രാജീവൻ അധ്യക്ഷത വഹിച്ചു.റിട്ട :ഡി വൈ എസ് പി മാത്യു എം എ പുസ്തകപരിചയം നടത്തി. ജിൻസി മാത്യു ചടങ്ങിന് നന്ദി പറഞ്ഞു. ഷീബ ജോർജ്, അലോഷ്യസ് ജോർജ്, നബിൻ ഒടയംചാൽ , തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ഏതു പുസ്തകവും നിങ്ങളുടെ വീട്ടുപടിക്കൽ എത്താൻ പുസ്തകവണ്ടിയെ വിളിക്കുക.
9496357895(നബിൻ ഒടയംചാൽ )
9496831348(ജയേഷ് കൊടക്കൽ)
No comments