വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സി ഐ ടി യു മോട്ടോർ തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ വെള്ളരിക്കുണ്ട് ആർടിഒ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു
വെള്ളരിക്കുണ്ട് : കേന്ദ്രസർക്കാറിന്റെ മോട്ടോർ വാഹന നിയമന ഭേദഗതിയിൽ പ്രതിഷേധിച്ച് സി ഐ ടി യു മോട്ടോർ തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ വെള്ളരിക്കുണ്ട് ആർടിഒ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. മോട്ടോർ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി കെ ഉണ്ണി നായർ ഉദ്ഘാടനം ചെയ്തു അഭിവാദ്യമർപ്പിച്ച് സിഐടിയു ഏരിയ സെക്രട്ടറി കെ എസ് ശ്രീനിവാസൻ , ടിവി തമ്പാൻ, പി വി തമ്പാൻ, എന്നിവർ സംസാരിച്ചു ഏരിയ സെക്രട്ടറി ബൈജു മോൻ എം കെ സ്വാഗതം പറഞ്ഞു . ഷാജു വർഗീസ് അധ്യക്ഷത വഹിച്ചു
No comments