പൂച്ചയെ രക്ഷിക്കാൻ ശ്രമിച്ച യുവാവ് ആഴമേറിയ കിണറിൽ കുടുങ്ങി, രക്ഷകരായി ഫയർ ഫോഴ്സ്
കാസർകോട്: പൂച്ചയെ രക്ഷിക്കാൻ ഇറങ്ങി കിണറ്റിൽ കുടുങ്ങിയ യുവാവിനെ ഫയർഫോഴ്സ് രക്ഷിച്ചു. പെരിയ, ആയമ്പാറ, വില്ലാരംപതിയിലെ മിഥു(24)നെയാണ് ഫയർഫോഴ്സ് രക്ഷിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. വീട്ടുകിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കാൻ ഇറങ്ങിയതായിരുന്നു മിഥുൻ. പൂച്ചയെ രക്ഷിച്ച ശേഷം തിരികെ മുകളിലേക്ക് കയറുന്നതിനിടയിൽ താഴേക്കു വീഴുകയായിരുന്നുവെന്നു പറയുന്നു. തനിയെ കിണറ്റിൽ നിന്നു കയറാൻ കഴിയില്ലെന്ന സാഹചര്യം വന്നതോടെ നാട്ടുകാർ കാഞ്ഞങ്ങാട് ഫയർഫോഴ്സിനെ അറിയിക്കുകയായിരുന്നു. മിനുറ്റുകൾക്കകം സ്ഥലത്തേക്ക് കുതിച്ചെത്തിയ ഫയർഫോഴ്സ് സുരക്ഷാബക്കറ്റ് ഉപയോഗിച്ചാണ് മിഥുനെ കരയ്ക്ക് കയറ്റിയത്. ആഴമേറിയ കിണറിൽ കുടുങ്ങിയ ഇയാൾ പരിക്കുകളേൽക്കാതെ രക്ഷപ്പെട്ടു.
No comments