ഉദുമ ആറാട്ടുകടവ് കണ്ണംകുളം ശ്രീ രക്തേശ്വരി ക്ഷേത്രത്തിലെത്തി പ്രശസ്ത ബോളിവുഡ് നടി മനീഷ കൊയിരാളയും കുടുംബവും
കളിയാട്ടം നടക്കുന്ന ഉദുമ ആറാട്ടുകടവ് കണ്ണംകുളം ശ്രീ രക്തേശ്വരി ക്ഷേത്രത്തിലെത്തി പ്രശസ്ത ബോളിവുഡ് നടി മനീഷ കൊയിരാളയും കുടുംബവും. തെയ്യങ്ങളുടെ അനുഗ്രഹവും മഞ്ഞപ്രസാദവും ഏറ്റുവാങ്ങി. തിങ്കളാഴ്ച ഉച്ചയോടെ ക്ഷേത്രത്തില്‍ എത്തിയ ഇവര്‍ തെയ്യങ്ങളുടെ സൗന്ദര്യം ആസ്വദിച്ചും കേരളത്തിന്റെ ആരാധനാമൂര്‍ത്തികളായ തെയ്യങ്ങളെകുറിച്ച് ചോദിച്ചറിയുകയും ചെയ്തു. കുറെ നേരം ക്ഷേത്രത്തില്‍ ചിലവഴിച്ച ശേഷമാണ് ഇവര്‍ മടങ്ങിയത്.
No comments