Breaking News

രാമന്തളിയിൽ കൂട്ടമരണത്തിനിരയായവരുടെ പോസ്റ്റുമോർട്ടം നടപടികൾ പുരോഗമിക്കുന്നു


പയ്യന്നൂർ : രാമന്തളിയിൽ ഒരു കുടുംബത്തിൽ മരണപ്പെട്ട നാലുപേരുടെയും മൃതദേഹങ്ങൾ പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തുന്ന നടപടികൾ പുരോഗമിക്കുന്നു. രാമന്തളി സെൻ്റർ വടക്കുമ്പാട് റോഡിനു സമീപം താമസിക്കുന്ന കൊയിത്തട്ട താഴത്തെ വീട്ടിൽ ഉഷ (56) മകൻ പാചക തൊഴിലാളി കലാധരൻ (36) കലാധരൻ്റെ മക്കളായ ഹിമ (6), കണ്ണൻ (2) എന്നിവരെയാണ് വീട്ടുനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. കുഞ്ഞുങ്ങൾക്ക് പാലിൽ കീടനാശിനികലർത്തി നൽകി കൊലപ്പെടുത്തിയ ശേഷം ഉഷയുംകലാധരനും ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് നിഗമനം. മുറിക്കകത്തു നിന്നും കീടനാശിനി കലർന്നപാലും കുപ്പി കണ്ടെത്തിയിട്ടുണ്ട്.കലാധരന്റെ ഭാര്യ നയൻതാര കലാധരനുമായി അകന്നു കഴിയുകയാണ്. മക്കൾ കലാധരനോടൊപ്പമാണ് താമസം കഴിഞ്ഞ ദിവസം  

 കലാധരൻ്റെ കൂടെ താമസിക്കുന്ന 2 മക്കളെയും അമ്മയ്ക് ഒപ്പം പോകാൻ കോടതി വിധിച്ചിരുന്നു.  തുടർന്ന് കലാധരൻ്റെ ഭാര്യ നിരന്തരം മക്കളെ ആവശ്യപ്പെട്ട് വിളിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. തുടർന്ന് ഇവർ പോലീസിൽ ബന്ധപ്പെട്ടിരുന്നു. മക്കളെ വേർപിരിയണ്ടി വരുമെന്ന വിഷമമാണ് ആത്മഹത്യക്ക് കാരണം എന്നാണ് സൂചന. മക്കളെ വിട്ടു കിട്ടണമെന്ന് നയൻതാര പോലീസിലും പരാതി നൽകിയിരുന്നു ഇതിന്റെ അടിസ്ഥാനത്തിൽ  കലാധരൻ്റെ അച്ഛൻ ഉണ്ണികൃഷ്ണനെ പോലിസ് വിളിപ്പിച്ചിരുന്നു.  പോലീസ് സ്റ്റേഷനിൽ പോയ  ഉണ്ണികൃഷ്ണൻ വീട്ടിലെത്തിയപ്പോൾ വീട് അടച്ച നിലയിലും വീട്ടിനു മുന്നിൽ ആത്മഹത്യാ കുറിപ്പ്  എഴുതി വെച്ചതായും കണ്ടു. തുടർന്ന് കത്തുമായി പോലീസ് സ്റ്റേഷനിൽ ഉണ്ണികൃഷ്ണ എത്തുകയായിരുന്നു.  

തുടർന്ന് പോലീസ് എത്തി വീട് തുറന്നപ്പോഴാണ്  കിടപ്പുമുറിയിൽ ഉഷയെയും

 കലാധരനെയും തൂങ്ങിമരിച്ച നിലയിലും മക്കൾ രണ്ടു നിലത്ത് മരിച്ചു കിടക്കുന്ന നിലയിലും കണ്ടെത്തിയത്.


No comments