Breaking News

ഇശൽ വിരുന്നിൽ മനം കുളിർത്തു... ബേക്കൽ ബീച്ച്‌ ഫെസ്‌റ്റിൽ കൊല്ലം ഷാഫിയും സംഘവും അവതരിപ്പിച്ച ഇശൽനൈറ്റ്‌


ബേക്കൽ : ശ്രുതിമധുരമായ ഇശൽ വിരുന്നിൽ ബേക്കൽ തീരം സംഗീത സാഗരമായി. ബേക്കൽ ബീച്ച് ഫെസ്റ്റിൽ മൂന്നാംദിനം കൊല്ലം ഷാഫിയും സംഘവും ഇശലിന്റെ മാന്ത്രികത തീർത്തപ്പോൾ ആയിരക്കണക്കിന് ആസ്വാദകർക്ക് അത് നവ്യാനുഭൂതിയായി. കൊല്ലം ഷാഫിയോടൊപ്പം ഗഫൂർ താജുദ്ദീൻ, സുറുമി, റിജിയ എന്നിവരും സംഘത്തിലുണ്ടായി. ചൊവ്വാഴ്ച വൈകിട്ട് അറിന് എഴുത്തുകാരൻ താഹ മാടായി പ്രഭാഷണം നടത്തും. 7.30 ന് സിനിമാനടി അപർണ ബാലമുരളി അവതരിപ്പിക്കുന്ന സംഗീത നൃത്ത സന്ധ്യ അരങ്ങേറും. രണ്ടാം വേദിയിൽ കുടുംബശ്രീ പ്രവർത്തകരുടെ കലാപരിപാടി. സാംസ്കാരിക സായാഹ്നത്തിൽ മാധ്യമപ്രവർത്തകൻ ദീപക് ധർമടം പ്രഭാഷണം നടത്തി. സിദ്ദിഖ് പള്ളിപ്പുഴ അധ്യക്ഷനായി. സി എച്ച് കുഞ്ഞമ്പു എംഎൽഎ, ബിആർഡിസി എംഡി ഷിജിൻ പറമ്പത്ത് എന്നിവർ സംസാരിച്ചു. കേരള സ്റ്റേറ്റ് യൂത്ത് ഐക്കൺ പുരസ്കാര വിന്നർ ഷിനു ചൊവ്വ മുഖ്യാതിഥിയായി. അജയൻ പനയാൽ സ്വാഗതവും കെ രവീന്ദ്രൻ നന്ദിയും പറഞ്ഞു. ജില്ലാ സ്കൂൾ കലോത്സവത്തിന്റെ പ്രചരണാർത്ഥം ബീച്ച് ഫെസ്റ്റ് നഗരിയിൽ ഇശൽ വിരുന്ന് സംഘടിപ്പിച്ചു. എസ് കെ ഇക്ബാൽ, ടി കെ അൻവർ, ഖാലിദ് മൊഗ്രാൽ, മിദ്ലാജ്, ഇ എം ഇബ്രാഹിം, താജുദ്ദീൻ മൊഗ്രാൽ, മാസ്റ്റർ വിശായിൽ, മാസ്റ്റർ ഷമ്മാസ്, നൂഹ് മൊഗ്രാൽ, ഇസ്മായിൽ മൂസ, ആസിയ സ്വഫ തുടങ്ങിയവർ ഗാനം ആലപിച്ചു. എസ് എം സിറാജുദ്ദീൻ അധ്യക്ഷനായി. കല്ലമ്പലം നജീബ്, എം എ മൂസ, കെ മുഹമ്മദ് ഇർഷാദ്, റഷീദ് മൂപ്പന്റകത്ത്, അഷ്റഫ് പള്ളിയത്ത് തുടങ്ങിയവർ സംസാരിച്ചു.

No comments