Breaking News

ചോയ്യങ്കോട്, ബിരിക്കുളം ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് എന്‍.ക്യു.എ.എസ് പദവി


ജില്ലയിലെ രണ്ട് ആരോഗ്യ കേന്ദ്രങ്ങള്‍ കൂടി ദേശീയ ഗുണനിലവാര അംഗീകാരമായ എന്‍.ക്യു.എ.എസ് നിലവാരത്തിലേക്ക്. 90.68 ശതമാനം സ്‌കോര്‍ നേടി ചോയ്യങ്കോട് ജനകീയ ആരോഗ്യ കേന്ദ്രവും 90.05 ശതമാനം സ്‌കോര്‍ നേടി ബിരിക്കുളം ജനകീയ ആരോഗ്യ കേന്ദ്രവുമാണ് ഈ നേട്ടം കൈവരിച്ചത്. 

മികച്ച ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി 12 സുപ്രധാന സേവന പാക്കേജുകളാണ് ചോയ്യങ്കോട്, ബിരിക്കുളം കേന്ദ്രങ്ങളില്‍ ലഭ്യമാകുന്നത്. ഗര്‍ഭകാല-പ്രസവ രക്ഷാ പരിചരണം, ശിശു ആരോഗ്യ സേവനങ്ങള്‍, കൗമാര ആരോഗ്യ പരിചരണം, കുടുംബാസൂത്രണ സേവനങ്ങള്‍, പകര്‍ച്ച വ്യാധി നിയന്ത്രണം എന്നിവയാണ് പ്രധാനപ്പെട്ടത്. കൂടാതെ സാധാരണ രോഗങ്ങള്‍ക്കുള്ള ഔട്ട്‌പേഷ്യന്റ് സേവനം, ജീവിതശൈലീ രോഗനിര്‍ണ്ണയവും ചികിത്സയും, കണ്ണ്-മൂക്ക്-തൊണ്ട സംബന്ധമായ പ്രാഥമിക പരിശോധനകള്‍, അടിസ്ഥാന ദന്തസംരക്ഷണം, വയോജനാരോഗ്യ സേവനങ്ങളും പാലിയേറ്റീവ് കെയറും, അടിയന്തര മെഡിക്കല്‍ സഹായം, മാനസികാരോഗ്യ പരിശോധനയും കൗണ്‍സിലിംഗും ഈ കേന്ദ്രങ്ങള്‍ വഴി ജനങ്ങള്‍ക്ക് ഉറപ്പാക്കുന്നുണ്ടെന്ന് കിനാനൂര്‍-കരിന്തളം എഫ്.എച്ച്.എസ്.സി മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.


No comments