Breaking News

വയോധിക കടലില്‍ മുങ്ങി മരിച്ച നിലയില്‍;  തൈക്കടപ്പുറത്തെ ജാനകിയാണ് മരിച്ചത്


കാഞ്ഞങ്ങാട് : വയോധിക കടലിൽ മുങ്ങി മരിച്ചു. തൈക്കടപ്പുറത്തെ ജാനകി (85)യുടെ മൃതദേഹം മരക്കാപ്പുകടപ്പുറം സിയാറത്തുങ്കരയിലാണ് കണ്ടെത്തിയത്. വ്യാഴാഴ്ച വൈകീട്ടോടെയാണ് കടൽക്കരയോട് ചേർന്ന് നാട്ടുകാർ മൃതദേഹം കണ്ടത്. ഇവരെ നേരത്തെ കടൽ കരയിൽ കണ്ടതായി പറയുന്നു. ഭർത്താവ്: യു കരുണൻ. മകൻ: പി വി പ്രകാശൻ. മരുമകൾ: കെ വി സൗമിനി (സി പി ഐ എം നീലേശ്വരം വെസ് വെസ്റ്റ് ലോക്കൽ കമ്മിറ്റിയംഗം,നീലേശ്വരം ബഡ്സ് സ്കൂൾ സ്റ്റാഫ്).

No comments