വീണു കിട്ടിയ ഡയമണ്ട് ബ്രേസ്ലറ്റ് തിരിച്ചു നൽകി രണ്ടാം ക്ലാസുകാരൻ നാടിന് മാതൃകയായി.
കാഞ്ഞങ്ങാട് : വീണു കിട്ടിയ ഡയമണ്ട് ബ്രേസ്ലറ്റ് തിരിച്ചു നൽകി രണ്ടാം ക്ലാസുകാരൻ നാടിന് മാതൃകയായി. നീലേശ്വരം സെന്റ് പീറ്റേഴ്സ് സ്കൂളിലെ രണ്ടാം തരം വിദ്യാർത്ഥി കൃഷ്ണ ധീരയാണ് വീണു കിട്ടിയ ഡയമണ്ട് ബ്രേസ്ലറ്റ് ഉടമയ്ക്ക് തിരിച്ചു നൽകി മാതൃക കാണിച്ചത്. കഴിഞ്ഞ ദിവസം രാവിലെ കാഞ്ഞങ്ങാട് ഐഷാൽ ഹോസ്പിറ്റലിൽ വെച്ച് വീണു കിട്ടിയ ബ്രേസ്ലറ്റ് ബ്രേസ്ലേറ്റിന്റെ ഉടമയായ ബേക്കലിൽ താമസിക്കുന്ന ഷമൂല നദിർഷക്ക് കൃഷ്ണ ധീര തിരിച്ചു നൽകിയത്. നീലേശ്വരം പോലീസ് സ്റ്റേഷനിലെ ജനമൈത്രി ബീറ്റ് ഓഫീസർ ദിലീഷ് കുമാർ പള്ളിക്കെ യുടെയും അശ്വനി യുടെയും മകനാണ്.
No comments