Breaking News

പനിബാധിച്ച് കാസർകോട് സ്വദേശിയായ യുവാവ് ദുബായിൽ മരിച്ചു


കാസർകോട്: പനിബാധിച്ച് കാസർകോട് സ്വദേശിയായ യുവാവ് ദുബായിൽ മരിച്ചു. കളനാട് പുളുന്തൊട്ടിയിലെ സിറാജുദ്ദിൻ (29) ആണ് മരിച്ചത്. വൈറൽ പനി തലച്ചോറിനെ ബാധിച്ചതിനെ തുടർന്നു രണ്ടുദിവസമായി ദുബായിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച വൈകിട്ടാണ് മരണം സംഭവിച്ചത്. മത്രൂഷി സെന്ററിൽ ആയിരുന്നു താമസം. ദുബായ് ഗ്ലോബൽ വില്ലേജിലെ ജീവനക്കാരനായിരുന്നു. രണ്ടുമാസം മുമ്പാണ് സിറാജ് നാട്ടിൽ നിന്നും തിരിച്ചുപോയത്. ഒരു വർഷം മുമ്പാണ് വിവാഹം നടന്നത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. പുളിന്തൊട്ടിയിലെ ഷാദുലിയുടെയും നഫീസയുടെയും മകനാണ്. അർഷാനെയാണ് ഭാര്യ. സഹോദരങ്ങൾ: ഷംസുദ്ദീൻ, സൈഫുദ്ദീൻ, ശിഹാബ്, ശുഹൈബ്, ഷംസീന, നസീമ. സിറാജുദിന്റെ അപ്രതീക്ഷിത വിയോഗം കുടുംബത്തെയും സുഹൃത്തുക്കളെയും കണ്ണീരിലാഴ്ത്തി.

No comments