Breaking News

തൊഴിലുറപ്പ് തൊഴിലാളികൾ വെള്ളരിക്കുണ്ട് സബ്ബ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി


വെള്ളരിക്കുണ്ട് : ഗ്രാമീണ ഇന്ത്യയുടെ ജീവനാഡി ആയിരുന്ന മഹാത്മാഗാന്ധി   തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന കേന്ദ്ര സർക്കാറിനെതിരെ ബളാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി വെള്ളരിക്കുണ്ട് സബ്ബ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.

മണ്ഡലം പ്രസിഡണ്ട് എംപി ജോസഫ് അധ്യക്ഷത വഹിച്ചു. കർഷക കോൺഗ്രസ് ജില്ല പ്രസിഡണ്ട് രാജു കട്ടക്കയം. ഉദ്ഘാടനം ചെയ്തു ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് .എ ലത .ജില്ലാ പഞ്ചായത്ത് മെമ്പർ  ബിൻസി ജെയിൻ .സിവി ശ്രീധരൻ . ടി വി ചന്ദ്രൻ . യൂത്ത് കോൺഗ്രാസ് ജില്ലാ ജനറൽ സെക്കട്ടറി മാർട്ടിൻ ജോർജ്  തുടങ്ങിയവർ പ്രസംഗിച്ചു

സിബിച്ചൻ പുളിങ്കാല സ്വാഗതവും മിനി മാത്യു നന്ദിയും പറഞ്ഞു.മണ്ഡലം ഭാരവാഹികളായാ കെ സുരേന്ദ്രൻ , ജോസ് വർഗീസ് , കെ ടി തോമസ് , ഷീജ റോബർട്ട് , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ .ഏവി ശ്യാമള , പി വി ജിത , മിനി ആന്റണി , പി കുഞ്ഞിരാമൻ , പികെ ലക്ഷ്മി, പ്രസന്ന ഇടത്തോട് ബിജോ അറക്കൽ തുടങ്ങിയവർ നേതൃത്വം നൽകി

No comments