Breaking News

ക്രിസ്തുമസ് ദിനത്തിൽ മായമില്ലാത്ത കറി പൗഡറും, കലണ്ടറും പുറത്തിറക്കി കാസർകോട് കുടുംബശ്രീ


കാസർകോട് : കുടുംബശ്രീ കാസകോട് ജില്ലാമിഷൻ പുറത്തിറക്കിയ 2026 ലെ കലണ്ടർ പ്രകാശനവും കറി പൗഡർ ലോങ്ഞ്ചിങ്ങും ബേക്കൽ ബീച്ച് പാർക്കിൽ നടക്കുന്ന മിനി സരസ് മേളയിൽ വച്ച് നടന്നു.കലണ്ടർ ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനന് നൽകി കുടുംബശ്രീ സംസ്ഥാന മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ പ്രകാശന കർമ്മം നിർവഹിച്ചു. കുടുംബശ്രീ ഉത്‌പന്നങ്ങൾക്ക്  മെച്ചപ്പെട്ട വിപണിയും സംരംഭകർക്ക് വരുമാനലഭ്യതയും ഉറപ്പുവരുത്തുന്നതിന്റെ  ഭാഗമായി ഡിജിറ്റൽ പ്ളാറ്റ്‌ഫോം അടക്കമുള്ള ഓൺലൈൻ വ്യാപാരരംഗത്തേക്ക് കുടുംബശ്രീ കടന്നുകഴിഞ്ഞു. ഈ രംഗത്തെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുണമെന്നും  സംസ്ഥാന മിഷന്റെ ഭാഗത്തു നിന്നും എല്ലാ പിന്തുണയും ഉണ്ടാകുമെന്നും എച്ച് ദിനേശൻ പറഞ്ഞു. 

കുടുംബശ്രീ പുറത്തിറക്കുന്ന ബ്രാൻഡഡ് കറി പൗഡറുകളുടെ ലോങ്ഞ്ചിങ്ങും വേദിയിൽ നടന്നു. സംരംഭകരിൽ നിന്നും എച്ച് ദിനേശൻ ഐഎഎസ് കറി പൗഡർ ഏറ്റുവാങ്ങി ലോഞ്ചിങ് നിർവഹിച്ചു. 

കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ രതീഷ് പിലിക്കോട് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ജില്ലാ മിഷൻ കോഡിനേറ്റർമാരായ ഡി ഹരിദാസ്, സി എച്ച് ഇക്ബാൽ, കിഷോർകുമാർ, ഉദുമ സിഡിഎസ് ചെയർപേഴ്സൺ കെ സനൂജ, ഐഫ്രം ഡയറക്ടർ വി സജിത്ത്  എന്നിവർ സംസാരിച്ചു.  കൊറഗ അസിസ്റ്റന്റ് പ്രൊജക്റ്റ് കോഡിനേറ്റർ എസ് യദു രാജ് സ്വാഗതവും ബ്ലോക്ക് കോഡിനേറ്റർ എ ജ്യോതിഷ് നന്ദിയും പറഞ്ഞു.കുടുംബശ്രീയുമായി ബന്ധപ്പെട്ട പ്രധാന ദിവസങ്ങളും പ്രവർത്തനങ്ങളും കലണ്ടറിൽ ഉൾപെടുത്തിയിട്ടുണ്ട്. കുടുംബശ്രീയുടെ വിവിധ പരിപാടികളുടെ ഫോട്ടോകൾ ഉൾപെടുത്തിയ കലണ്ടർ രൂപ കല്പന ചെയ്തത് സ്വാതി ഓഫ്‌സെറ്റ് പ്രിന്റിംഗ് പ്രസാണ്. 

പരിപാടിയിൽ കേക്ക് മുറിച്ച് ക്രിസ്തുമസ് ആഘോഷവും നടന്നു. മായമില്ലാത്ത കുടുംബശ്രീ കറി പൗഡറുകൾ വിപണിയിലേക്ക്..കടകളിൽ നിന്നും വാങ്ങുന്ന പച്ചക്കറികളിലും പഴ വർഗ്ഗങ്ങളിലും മായം കലർന്നിട്ടുണ്ടെങ്കിൽ വൃത്തിയായി കഴുകിയാൽ മതി.. 

എന്നാൽ കറി പൗഡറുകളിൽ ആണെങ്കിൽ എന്ത് ചെയ്യും .. കഴുകി കളയാൻ കഴിയില്ലല്ലോ.. 

എന്നാൽ  വീട്ടമ്മമാരുടെ ഈ സംശയത്തിനു.. വീട്ടമ്മമാർ തന്നെ പരിഹാരം കണ്ടെത്തിയിരിക്കുന്നു.. പരിഹാരത്തിലൂടെ കറിപൗഡറുകളിൽ പുതിയൊരു ബ്രാൻഡ് പിറന്നിരിക്കുകയാണ് .. കുടുംബശ്രീ  ജില്ലാമിഷനാണ് വിവിധ തരം കറി പൗഡറുകൾ വിപണിയിൽ എത്തിച്ചിരിക്കുന്നത്.  കുടുംബശ്രീയിലൂടെ വിപണിയിലെത്തിക്കുന്നതു ഗുണമേന്മയിൽ തെല്ലും മായം കലരാത്ത മസാലപ്പൊടികളും കറിപൗഡറുകളും.


ജില്ലയിലെ 14 മികച്ച കറി പൌഡർ യൂണിറ്റുകളെ കണ്ടെത്തി കൺസോർഷ്യം  രൂപീകരിചാണ് കറി പൗഡർ വില്പന നടത്തുന്നത്.  യൂണിറ്റിലെ അംഗങ്ങൾക്ക് ആവശ്യമായ ട്രെയിനിങ് നൽകിയിട്ടുണ്ട്.    സാധാരണക്കാരായ കുറേ സ്ത്രീകൾക്കു സംരംഭകരായി വളരാൻ കഴിഞ്ഞു എന്നതും മറ്റൊരു നേട്ടമാണ്. ഗുണമേന്മയുള്ള ഉൽപന്നങ്ങളുമായി കുടുംബശ്രീ മറ്റൊരു സംരംഭത്തിൽ കൂടി വേരുറപ്പിക്കുകയാണ്.

No comments