Breaking News

കാസർഗോഡ് ജില്ലാ വോളിബോൾ അസോസിയേഷന്റെ സബ് ജൂനിയർ ചാമ്പ്യൻഷിപ്പ് സമാപിച്ചു ജ്വാല പള്ളഞ്ചി ചാമ്പ്യൻമാർ (ആൺ ) ചന്തു ഓഫീസർ വോളി അക്കാദമി ചാമ്പ്യൻമാർ (പെൺ)


കാലിച്ചാമരം : കാസർഗോഡ് ജില്ലാ വോളിബോൾ അസോസിയേഷന്റെ സബ് ജൂനിയർ ചാമ്പ്യൻഷിപ്പ് പള്ളിപ്പാറ ഇ കെ നായനാർ വോളിബാൾ അക്കാദമിയിൽ സമാപിച്ചു. ആൺകുട്ടികളുടെ വിഭാഗത്തിൽ ജ്വാല പള്ളഞ്ചി ചാമ്പ്യൻമാരായി. പള്ളിപ്പാറ ഇ. കെ. നായനാർ വോളി അക്കാദമി രണ്ടാം സ്ഥാനം നേടി. പെൺകുട്ടികളുടെ വിഭാഗത്തിൽ ചന്തു ഓഫീസർ വോളി അക്കാദമി ചാമ്പ്യൻമാരായി. പള്ളിപ്പാറ ഇ. കെ. നായനാർ വോളി അക്കാദമി രണ്ടാം സ്ഥാനം നേടി. വിജയികൾക്ക് ഇന്ത്യൻ വോളിബോൾ താരം അക്ഷയ് പ്രകാശ് ട്രോഫികൾ വിതരണം ചെയ്തു.

No comments