കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മ തോളേനിയിൽ നിർമ്മിക്കുന്ന സൈനിക് ഭവന്റെ കുറ്റി അടിക്കൽ ചടങ്ങ് നടന്നു
കരിന്തളം : കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മ തോളേനിയിൽ നിർമ്മിക്കുന്ന സൈനിക് ഭവന്റെ കുറ്റി അടിക്കൽ ചടങ്ങ് കരിന്തളം കളരിയൽ ഭഗവതി ക്ഷേത്രം മേൽശാന്തി ശ്രീ ശ്രീനിവാസൻ നമ്പൂതിരി, നെല്ലിയെടുക്കം സെൻ്റ് മേരീസ് ചർച്ച് വികാരി ഫാദർ ജിതിൻ കാലത്തിൽ, മുക്കട ജുമാ മസ്ജിദ് ഖതീഫ് വി പി നൂറുദീൻ ഹിഷാമി, ശ്രീ ജനാർദനൻ ആചാരി അമ്പലത്തറ എന്നിവരുടെ നേതൃത്വത്തിൽ സർവ്വമത പ്രാർത്ഥനയോട് കൂടി നടന്നു. സൈനിക കൂട്ടായ്മ പ്രസിഡണ്ട് വസന്തൻ പി തോളേനി, രക്ഷാധികാരികളായ മുൻ ഐജിമാർ കെ വി മധുസൂദനൻ, പി ദാമോദരൻ, കെ രാമനാഥൻ കുമ്പളപള്ളി, സുകുമാരൻ മാസ്റ്റർ, സെക്രട്ടറി ജോഷി വർഗീസ്, ദാമോധരൻ പി പി, അജീഷ് ചന്ദ്രൻ, കൃഷ്ണൻ കരിമ്പിൽ, മോഹനൻ പെറളം, മധുസൂദനൻ ചോയ്യംങ്കോട്, നാരായണൻ പാലാട്ട് എന്നിവർ നേതൃത്വം നൽകി
No comments