കോളിച്ചാലിൽ വെച്ച് കാറില്‍ കടത്തിയ 110.7 ലിറ്റര്‍ വിദേശ മദ്യം പിടികൂടി ; ഒരാള്‍ അറസ്റ്റില്‍
രാജപുരം: കാറിൽ കടത്തിയ 110.7 ലിറ്റർ വിദേശ മദ്യം പിടികൂടി. ഒരാൾ അറസ്റ്റിൽ. പനത്തടി വയൽ വീട്ടിൽ വി.വി.വൈശാഖ് (27) നെയാണ് ഹോസ്ദുർഗ് എക്സൈസ് റെയ്ഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ ഇ.വി. ജിഷ്ണുകുമാറും സംഘവും ചേർന്ന് അറസ്റ്റ് ചെയ്ത്. കർണാടക സംസ്ഥാനത്ത് മാത്രം വിൽപ്പനാധികാരമുള്ള മദ്യമാണിത്. ഇന്നലെ രാത്രി 7.15 ന് കോളിച്ചാൽ പാറക്കടവ് റോഡിൽ വെച്ചാണ് കെ എൽ 60 എഫ് 0143 നമ്പർ കാറിൽ കടത്തി കൊണ്ടുവരുന്നതിനിടെ മദ്യം പിടികൂടി യത്.പരിശോധന സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പി . രാജീവൻ,സിവിൽ എക്സൈസ് ഓഫീസർമാരായ ചാൾസ് ജോസ്, കെ.വി. അനീഷ്, വി എ.അജൂബ് വനിതാ സിവിൽ എക്സൈസ് ഓഫീസർ പി.ശുഭ എന്നിവരും ഉണ്ടായിരുന്നു.
No comments