ജനപ്രതിനിധികൾക്ക് കൊല്ലമ്പാറയിൽ സ്വീകരണം നൽകി സി പി ഐ (എം) സംസ്ഥാനക്കമ്മറ്റിയംഗം കെ.പി.സതീഷ് ചന്ദ്രൻ ഉൽഘാടനം ചെയ്തു
കരിന്തളം: ത്രിതല പഞ്ചായത്തുകളിലേക്ക് വിജയിച്ച എൽ ഡി എഫ് ജനപ്രതിനിധികൾക്ക് കിനാനൂർ - കരിന്തളം പഞ്ചായത്ത് എൽ ഡി എഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ കൊല്ലമ്പാറയിൽ സ്വീകരണം നൽകി. സി പി ഐ (എം) സംസ്ഥാനക്കമ്മറ്റിയംഗം കെ.പി.സതീഷ് ചന്ദ്രൻ ഉൽഘാടനം ചെയ്തു . ഭാസ്ക്കരൻ അടിയോടി അധ്യക്ഷനായി. ഏരിയാസെക്രട്ടറി എം.രാജൻ . രാഘവൻ കൂലേരി. ടി.കെ. രവി.കെ.പി.നാരായണൻ.എം.ശശിധരൻ . സി.വി. സുകേഷ് കുമാർ. ഒ ക്ലാവ് കൃഷ്ണൻ. റീന തോമസ്. പാറക്കോൽ രാജൻ ബിന്ദു കൃഷ്ണൻ.എം.രാജൻ സംസാരിച്ചു കെ. ലക്ഷ്മണൻ സ്വാഗതം പറഞ്ഞു
No comments