ഉദുമയിൽ എക്സൈസ് നടത്തിയ റെയ്ഡിൽ ഓട്ടോയിൽ കടത്താൻ ശ്രമിച്ച 1.100 കിലോഗ്രാം കഞ്ചാവ് പിടികൂടി
കാസർകോട് : ഉദുമ നമ്പ്യാർ കീച്ചലിൽ എക്സൈസ് നടത്തിയ റെയ്ഡിൽ ഓട്ടോയിൽ കടത്താൻ ശ്രമിച്ച 1.100 കിലോ ഗ്രാം കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കു ചൗക്കി ആസാദ് നഗറിലെ എം അഹമ്മദിനെ അറസ്റ്റുചെയ്തു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ഹൊസ്ദുർഗ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി വി പ്രസന്നകുമാറും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. രഹസ്യവിവരത്തെ തുടർന്നാണ് എക്സൈസ് സംഘം നമ്പ്യാർ കീച്ചലിൽ എത്തിയത്. പ്രൈവറ്റ് ഓട്ടോയെ കണ്ട് സംശയം തോന്നിയ എക്സൈസ് തടഞ്ഞ് നിർത്തി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. ഓട്ടോയും കഞ്ചാവും കസ്റ്റഡിയിലെടുത്ത് പ്രതിക്കതിരെ എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു. എക്സൈസ് ഇൻസ്പെക്ടർ ജെ ജോസഫ്, പിവന്റീവ് ഓഫിസർമാരായ നിധീഷ്
വൈക്കത്ത്, പി നിഷാദ്, സിവിൽ എക്സൈസ് ഓഫീസർമാരായ കെ സിജു, ആർകെ അരുൺ എന്നിവരും റെയ്ഡിൽ പങ്കെടുത്തു.
No comments