പോലീസുകാരനെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കാസർഗോഡ് സ്വദേശിയായ പ്രതിക്ക് ശിക്ഷ
കാസർഗോഡ് : 2020 മെയ് മാസം അഞ്ചാം തിയ്യതി മധുർ ഗ്രാമത്തിൽ S P നഗർ എന്ന സ്ഥലത്ത് പോലീസ് ഉദ്യോഗസ്ഥർ ആയ അബ്ദുൽ വഹാബ്, സനൂപ് എന്നിവർ കോവിഡ് കണ്ടൈൻമെന്റ് സോണിൽ ഡ്യൂട്ടി ചെയ്തുവരവേ പ്രതി ബീരാൻ അജ്മൽ അമാൻ 21/20 s/o അബ്ദുൽ അമീർ, കുളങ്ങര ഹൌസ്, ഏരിയാൽ, കുഡ്‌ലു വില്ലേജ് കാസർഗോഡ് (ഇപ്പോൾമധുർ, ഉളിയത്തടുക്ക ബ്ലൂ മൂൺ അപാർട്മെന്റ്) എന്നാൾ ഹെൽമെറ്റും മാസ്കും ധരിക്കാതെ മോട്ടോർ സൈക്കിൾ ഓടിച്ചു വരുന്നത് കണ്ടു നിർത്താൻ കൈ കാണിച്ചു സിഗ്നൽ നൽകിയതിൽ പ്രതി വാഹനം നിർത്താതെ സനൂപിന്റെ ദേഹത്തു ഓടിച്ചു കയറ്റുകയായിരുന്നു. പോലീസിന്റെ ഔദ്യോഗിക കൃത്യ നിർവഹണത്തിന് തടസം വരുത്തുകയും, കഠിന ദേഹോപദ്രവം ഏൽപ്പിക്കുകയും സനൂപ് റോഡിൽ തെറിച്ചു വീണതിൽ മർമ്മസ്ഥാനത് കൊണ്ടിരുന്നെങ്കിൽ മരണം വരെ സംഭവിക്കുമായിരുന്നു എന്ന കാര്യത്തിന് വിദ്യാനഗർ പോലീസ് രജിസ്റ്റർ ചെയ്ത Cr. No 340/2020 u/s 353, 333,308 IPC കേസിൽ ബഹു. കാസർഗോഡ് അസ്സിസ്റ്റന്റ് സെഷൻസ് ജഡ്‌ജ് പ്രിയ K P,സെക്ഷൻ 353 IPC പ്രകാരം 6 മാസം തടവും, സെക്ഷൻ 333 IPC പ്രകാരം 2 വർഷം തടവും 50,000/ രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ 6 മാസം തടവും വിധിച്ചു. അന്നത്തെ വിദ്യനഗർ സബ് ഇൻസ്‌പെക്ടർ ആയിരുന്ന വിപിൻ U P അന്വേഷിച്ചു കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷനുവേണ്ടി അഡ്വക്കേറ്റ് വേണുഗോപാലൻ,അഡ്വക്കേറ്റ് അഞ്ജലി എന്നിവർ ഹാജരായി.
No comments