ലോക ഭിന്നശേഷി വാരാചരണത്തോ ടനുബന്ധിച്ച് ബേക്കൽ ബി ആർ സി ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു
കോട്ടക്കുന്ന് : ലോക ഭിന്നശേഷിദിനാചരണത്തിൻ്റെ ഭാഗമായി ജി യുപി സ്കൂൾ അഗസ ഹോളയിൽ വച്ച് ഭിന്നശേഷി ദിനാചരണം നടത്തി .ഭിന്നശേഷി മേഖലയിൽ മികവ് തെളിയിച്ച റിട്ട. അധ്യാപകൻ ശ്രീ തമ്പാൻ പരിപാടി ഉദ്ഘാടനം ചെയ്തു . ചിത്രരചനാ പോസ്റ്റർ രചന മത്സരങ്ങളിൽ ബി.ആർ.സി തലത്തിൽ ഒന്നും രണ്ടും സ്ഥാന ത്തിനർഹരായ കുട്ടികൾക്കുള്ള സമ്മാനവിതരണവും നടത്തി . ബേക്കൽ ബി ആർ സി BPC അബ്ദുൾ സലാം ട്രെയിനർ മുഹമ്മദലി സ്ക്കൂൾ പ്രധമാധ്യാപകരായ ഗീത .വി .വി, ബാബുരാജ് ,ര മണി ,സ്പെഷ്യൽ എജുക്കേറ്റർമാരായ ശോഭ .ആർ, സീ മ.പി എന്നിവർ സംസാരിച്ചു .ബിഗ് കാൻവാസ് ചിത്രരചന ചിത്രകലാ അധ്യാപകനായ രതീഷ് മാഷും ചിത്രരചന പോസ്റ്റർ രചന മത്സര വിജയികളും ചേർന്ന് ചിത്രം വരച്ച് ഉദ്ഘാടനം ചെയ്യ്തു. കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ചേർന്ന് വിവിധ പരിപാടികൾ അവതരിപ്പിച്ചു .
ഈ വർഷത്തെ ഭിന്നശേഷി ദിന സന്ദേശമായ സാമൂഹ്യ പുരോഗതിക്കായി ഭിന്നശേഷി സൗഹ്യദ സമൂഹത്തെ വളർത്തിയെടുക്കുക എന്ന വിഷയത്തെ ആസ്പാദമാക്കി തമ്പാൻ മാഷ് രക്ഷിതാക്കൾക്ക് ക്ലാസ് നൽകി .തുടർന്ന് കുട്ടികളും രക്ഷിതാക്കളും ചേർന്ന് ബേക്കൽ കോട്ട സന്ദർശിച്ചു. പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സമ്മാന വിതരണവും നടത്തി
No comments