Breaking News

പറമ്പ കാറ്റാംകവല അപകടവളവ് ; മൂന്ന് ഭാഷകളില്‍ സൂചനാബോര്‍ഡ് സ്ഥാപിച്ചു

ചിറ്റാരിക്കാല്‍ : കാറ്റാംകവല വാഹനാപകടത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം ജില്ലാ കലക്ടര്‍ കെ.ഇമ്പശേഖര്‍, എം.രാജഗോപാലന്‍ എംഎല്‍എ എന്നിവരുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കാറ്റാംകവല റോഡ് സന്ദര്‍ശിച്ചിരുന്നു. കലക്ടറുടെ നിര്‍ദേശത്തെത്തുടര്‍ന്ന് കന്നട, മലയാളം, ഇംഗ്ലീഷ്  എന്നീ 3 ഭാഷകളില്‍ റോഡരികില്‍ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ചു. ഇതിനു പുറമെ അപകടം നടന്ന കൊടും വളവില്‍ താല്‍ക്കാലിക ഫൈബര്‍ ബാരിക്കേഡുകളും സ്ഥാപിച്ചു. കിഫ്ബിയുടെ ട്രാഫിക് സേഫ്റ്റി വിഭാഗവും ഇവിടെ പരിശോധനയ്‌ക്കെത്തും.


No comments