കെഎസ്ഇബി ലൈനിൽ പരീക്ഷണ വൈദ്യുതി പ്രവാഹം; കാസർകോട് പൊതുജനങ്ങൾ ജാഗ്രത പാലിക്കണം
കെഎസ്ഇബി ലിമിറ്റഡിന്റെ ട്രാൻസ്ഗ്രിഡ് പദ്ധതിയുടെ ഭാഗമായി കാസർകോട് ജില്ലയിൽ നിർമ്മിച്ച പുതിയ ലൈനിലൂടെ ആറാം തീയതി മുതൽ പരീക്ഷണാടിസ്ഥാനത്തിൽ വൈദ്യുതി പ്രവഹിക്കും. അമ്പലത്തറ സബ്സ്റ്റേഷൻ മുതൽ മൈലാട്ടി സബ്സ്റ്റേഷൻ വരെ നിർമ്മിച്ച 220/110 കെവി മൾട്ടി സർക്യൂട്ട് മൾട്ടി വോൾട്ടേജ് ലൈനിലെ 110 കെവി അമ്പലത്തറ മൈലാട്ടി ലൈനിലാണ് വൈദ്യുതി പ്രവാഹം ഉണ്ടാകുക. ഇത് സംബന്ധിച്ച് പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി കെഎസ്ഇബി അധികൃതർ രംഗത്തെത്തി.ആറാം തീയതി രാവിലെ പത്ത് മണി മുതൽ ഏത് സമയത്തും ഈ ലൈനിലൂടെ വൈദ്യുതി പ്രവഹിച്ചു തുടങ്ങാനാണ് സാധ്യത. അതിനാൽ ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിലെ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് കെഎസ്ഇബി അധികൃതർ മുന്നറിയിപ്പ് നൽകി. ലൈനിൻ്റെ ടവറുമായി സമ്പർക്കത്തിൽ ഏർപ്പെടാതിരിക്കാൻ പ്രത്യേക ശ്രദ്ധിക്കണം.
No comments