കുന്നുംകൈ ഗവ. എൽപി സ്കൂൾ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും കുന്നുംകൈ ടൗണിൽ ക്രിസ്തുമസ് കരോൾ സംഘടിപ്പിച്ചു
കുന്നുംകൈ ഗവ. എൽപി സ്കൂൾ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും കുന്നം കൈ ടൗണിൽ ക്രിസ്തുമസ് കരോൾ സംഘടിപ്പിച്ചു.
കരോളിൻ്റെ ഉദ്ഘാടനം പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇ.ടി. ജോസ് നിർവ്വഹിച്ചു. വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് മെമ്പർ പ്രസീത രാജൻ മുഖ്യ പ്രഭാഷണം നടത്തി. പി ടി എ പ്രസിഡൻ്റ് കെ.വി രാജീവൻ അധ്യക്ഷനായി അധ്യക്ഷനായിരുന്നു. പ്രധാനാധ്യാപകൻ അലോഷ്യസ് ജോർജ്, പി ടി എ വൈസ് പ്രസിഡൻ്റ് സി.എച്ച് ഫിറോസ് , എം പി ടി എ പ്രസിഡൻ്റ് വി മോഹിത , എം വിനോദ് കുമാർ ടി.എം ശൈലജ , എം രതീഷ് , പി പി അമ്പിളി , ഡോളി മാത്യു, ഷറഫുദ്ദീൻ പി എന്നിവർ സംസാരിച്ചു. തുടർന്ന് കരോൾഗാനങ്ങൾ, ക്രിസ്തുമസ് ട്രീയിൽ നിന്ന് സമ്മാനങ്ങൾ പറിച്ചെടുക്കൽ,കിസ്മസ് ഫ്രണ്ട്, കേക്ക് വിതരണം, സദ്യ എന്നിവ നടത്തി.
No comments