Breaking News

റാണിപുരം വനസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളെ അനുമോദിച്ചു


പാണത്തൂർ : പനത്തടി പഞ്ചായത്തിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട റാണിപുരം വന സംരക്ഷണ സമിതിയുടെ പരിധിയിൽപ്പെട്ട ജനപ്രതിനിധികളെ റാണിപുരം വന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. അനുമോദന യോഗം കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ രാഹുൽ ഉദ്ഘാടനം ചെയ്തു. വന സംരക്ഷണസമിതി പ്രസിഡണ്ട് എസ് മധുസൂദനൻ അധ്യക്ഷത വഹിച്ചു. പ്രതിനിധികളായി പരപ്പ ബ്ലോക്ക് പഞ്ചായത്ത് പാണത്തൂർ  ഡിവിഷനിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ബി സുരേഷ്,പനത്തടി ഗ്രാമപഞ്ചായത്ത് 9-ാം വാർഡിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കെ.ജെ ജെയിംസ്, 8-ാം വാർഡിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട എം ഷിബു എന്നിവരെയാണ് ആദരിച്ചത്. ചടങ്ങിൽ ക്രിസ്മസ് ആഘോഷത്തിൻ്റെ ഭാഗമായി ജനപ്രതിനിധികൾ ക്രിസ്മസ് കേക്ക് മുറിച്ചു. ജനപ്രതിനിധികളായ ബി സുരേഷ്, കെ.ജെ ജെയിംസ്, എം ഷിബു, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം.പി രാജു, വനസംരക്ഷണസമിതി സെക്രട്ടറി രതീഷ് കെ, വൈസ് പ്രസിഡണ്ട് ഷിബി ജോയ്, ട്രഷറർ എം.കെ സുരേഷ്,എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ എം ബാലു, ടിറ്റോ വരകുകാലായിൽ, സുമതി ഗോപാലൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ശിഹാബുദ്ദീൻ എ.കെ., വിഷ്ണു കൃഷ്ണൻ എന്നിവർ സംസാരിച്ചു.

No comments