Breaking News

കുന്നുംകൈ കമ്മാടം ശ്രീ ഭഗവതി ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവം ഡിസംബർ 23 മുതൽ 28 വരെ നടക്കും


കുന്നുംകൈ : ഉത്തരമലബാറിലെ പ്രശസ്തക്ഷേത്രവും കേരളത്തിലെ ഏറ്റവും വലിയ കാവുമായ കുന്നുംകൈ കമ്മാടം ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ കളിയാട്ട മഹോത്സവം ഡിസംബർ 23 മുതൽ 28 വരെ നടക്കും.കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി കമ്മാടത്ത് ഭഗവതിയുടെ കോലം ധരിക്കാൻ അവകാശപെട്ട കിണാവൂർ രാജീവൻ നേണിക്കം കാവിൽ നിന്നും കൊടയിലവാങ്ങി.ഇനി കളിയാട്ടം വരെ നേണിക്കം വ്രതം നോറ്റിരിക്കണം.ആറുനാളുകളിൽ ആയി നടക്കുന്ന കളിയാട്ടമഹോത്സവത്തിൽ കമ്മാടത്ത് ഭഗവതി കൂടെയുള്ളോർ കമ്മാടത്ത് ചാമുണ്ടി വിഷ്ണുമൂർത്തി കുറത്തിയമ്മ തുടങ്ങിയ പതിനേഴോളം തെയ്യക്കോലങ്ങൾ കെട്ടിയാടും.ഇന്ന് സംക്രമദിനത്തിൽ നടന്ന കൊടിയിലവാങ്ങി വരവ് ചടങ്ങ് കാണുവാൻ നൂറുകണക്കിന് ഭക്തജനങ്ങൾ ക്ഷേത്രത്തിലെത്തിചേർന്നു ഉച്ചക്ക് ദേവീപ്രസാദമായ അന്നദാനവും നടന്നു.

No comments