Breaking News

കുറ്റിക്കോൽ കളക്കരയിൽ 58 കാരനെ വീട്ടുപറമ്പിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി


കാസർകോട്: കുറ്റിക്കോൽ കളക്കരയിൽ 58 കാരനെ വീട്ടു പറമ്പിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കിഴക്കേത്തൊട്ടി ഹൗസിലെ ബൈരന്റെ മകൻ എച്ച് രാമൻ (58)ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നതായിരുന്നു. വെള്ളിയാഴ്ച രാവിലെ കാണാത്തതിനെ തുടർന്ന് അന്വേഷിക്കുന്നതിനിടയിലാണ് മൃതദേഹം വീട്ടുവളപ്പിലെ മരത്തിൽ തൂങ്ങിയ നിലയിൽ കാണപ്പെട്ടത്. ബേഡകം പൊലീസ്ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ഭാര്യ: ജാനകി. മക്കൾ: രമ, പരേതനായ രാജേഷ്. മരുമകൻ: കൃഷ്ണൻ ബേക്കൽ.

No comments