14 കാരിയെ ഉപദ്രവിച്ച മാതാവിന്റെ ആൺ സുഹൃത്ത് അറസ്റ്റിൽ
കാസർകോട്: 14 കാരിയെ ഉപദ്രവിച്ച മാതാവിന്റെ ആൺ സുഹൃത്ത് അറസ്റ്റിൽ .സാജിദ് (39) എന്നയാളെയാണ് വിദ്യാനഗർ പൊലീസ് അറസ്റ്റു ചെയ്തത്. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരിയായ പെൺകുട്ടിയുടെ മാതാവും സാജിദും സുഹൃത്തുക്കളാണത്രെ. ഈ ബന്ധത്തിന്റെ പേരിൽ വീട്ടിലെത്താറുള്ള സാജിദ് പെൺകുട്ടിയെ പലതവണ ശാരീരികമായി ഉപദ്രവിച്ചിരുന്നുവെന്നു പറയുന്നു. ഭയം കാരണം പെൺകുട്ടി വിവരം ആരോടും പറഞ്ഞിരുന്നില്ല. ശല്യം രൂക്ഷമായതോടെ സംഭവം അടുത്ത സുഹൃത്തുക്കളെയും അധ്യാപികമാരെയും അറിയിച്ചു. ഇതേ തുടർന്ന് ചൈൽഡ് ലൈൻ മുഖാന്തിരം പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോക്സോ കുറ്റം ചുമത്തി കേസെടുത്ത് സാജിദിനെ അറസ്റ്റു ചെയ്തു.
No comments