Breaking News

ഭീമനടി പെരുമ്പട്ടയിൽ ലീഗ് പ്രവർത്തകനെ മുസ്ലിംലീഗുകാർ മാരകായുധവുമായി വളഞ്ഞിട്ട് ആക്രമിച്ചു


ഭീമനടി : ലീഗ് പ്രവർത്തകനെ മുസ്ലിംലീഗുകാർ മാരകായുധവുമായി വളഞ്ഞിട്ട് ആക്രമിച്ചു. പരിക്കേറ്റ ഓട്ടോ ഡ്രൈവറായ ലീഗ് പ്രവർത്തകൻ കെ നൗഷാദ് (44)നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെസ്റ്റ് എളേരി പഞ്ചായത്തിലെ 18-ാം വാർഡ് പെരുമ്പട്ട ഒന്നാം നമ്പർ ബൂത്തിലെ ലീഗ് ഏജന്റായിരുന്നു നൗഷാദ്. ലീഗ് പ്രവർത്തകരായ പി പി സി നൂറുദ്ദീൻ, റാഷി എന്നിവർ ചേർന്നാണ് മാരകായുധം ഉപയോഗിച്ച് നൗഷാദിനെ ആക്രമിച്ചത്. ചെവിക്ക് മാരകമായ പരിക്കേറ്റ നൗഷാദിനെ ചെറുപുഴയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാർഡിൽ വിജയിച്ചതിന്റെ ആഹ്ലാദ പ്രകടനം കഴിഞ്ഞ ശേഷം ശനിയാഴ്ച രാത്രി 7.30ഓടെയാണ് അക്രമം. ഓട്ടോയിൽ ഉണ്ടായിരുന്ന യാത്രക്കാരെ ഇറക്കി തിരിച്ചുവരവെ ചുഴിക്കയത്താണ് അക്രമം നടത്തിയത്. മറ്റൊരു വാർഡിലെ എൽഡിഎഫ് സ്ഥാനാർഥിയുടെ വിജയത്തിന് സഹായിച്ചുവെന്ന് പറഞ്ഞാണ് അക്രമം. ചിറ്റാരിക്കാൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

No comments