മാലോം സെന്റ് ജോർജ് ഫൊറോന ദേവാലയത്തിനു മുൻപിൽ പടുകൂറ്റൻ നക്ഷത്രമുദിച്ചു
70 അടി ഉയരവും 40 അടി വീതിയിലും നിർമ്മിച്ച ഈ നക്ഷത്രത്തിന് 4 കിന്റൽ ഇരുമ്പ് പൈപ്പും 1500 സ്ക്വയർ ഫീറ്റ് പ്രിന്റഡ് തുണിയും ഉപയോഗിച്ചു.നൂറിലധികം ട്യൂബ് ലൈറ്റുകളും 30 ഹാലജൻ ലൈറ്റുകളും വെളിച്ചത്തിനായി ഉപയോഗിച്ച ഈ നക്ഷത്ര നിർമ്മാണം ഒരാഴ്ച കൊണ്ട് പൂർത്തിയാക്കാൻ സാധിച്ചു. മാലോം ഫൊറോന വികാരി റവ.ഫാ.ജോസഫ് തൈക്കുന്നുംപുറം,അസി.വികാരി റവ.ഫാ.നിധിൻ ചെറുനിലത്ത് എന്നിവരുടെ നേതൃത്വത്തിൽ തലശ്ശേരി അതിരുപത പാസ്റ്ററൽ കൗൺസിൽ അംഗവും, ഫൊറോന കോ-ഓർഡിനേറ്ററും മാലോം തളിര് കാർഷിക മേളയ്ക്കായി താജ് മഹൽ, ഇന്ത്യാഗേറ്റ്, ലോട്ടസ് ടെമ്പിൾ എന്നിവ നിർമ്മിച്ച് മലയോരത്തെ വിസ്മയിപ്പിച്ച ആർട്ടിസ്റ്റ് സാനി.വി. ജോസഫ് രൂപകൽപന ചെയ്തു നിർമ്മിച്ച ഈ നക്ഷത്രം കേരളത്തിൽ പ്രിന്റഡ് ക്ലോത്തിൽ നിർമ്മിക്കപ്പെട്ട നക്ഷത്രങ്ങളിൽ ഏറ്റവും വലിയതായി കണക്കാക്കപ്പെടുന്നു. കഴിഞ്ഞ വർഷത്തെക്കാളും 10 അടി ഉയര കൂടുതൽ ഈ നക്ഷത്രത്തിനുണ്ട്. ഏകദേശം 2 ലക്ഷത്തോളം രൂപ ചിലവിട്ടാണ് ഈ നക്ഷത്ര നിർമ്മാണം പൂർത്തിയാക്കിയത്. കൂടാതെ 600 ചെറു നക്ഷത്രങ്ങൾ കൂടി ദേവാലയത്തിന് ചുറ്റും ക്രമീകരിച്ചിരിക്കുന്നു.
മാലോം ഇടവകാ സമൂഹം ഒറ്റക്കെട്ടായി വികാരിയച്ചനൊപ്പം ചേർന്ന് നിന്ന് മാലോം ഇടവക കൂടുതൽ ഉയരങ്ങളിലേക്ക് എന്നതാണ് ഈ നക്ഷത്രം സൂചിപ്പിക്കുന്നത്.
ഇതിന് പിന്നിൽ ഒത്തിരിയേറെ പേരുടെ സഹകരണവും അദ്ധ്വാനവും നമുക്ക് ലഭിച്ചു. പ്രത്യേകിച്ചും ആർട്ടിസ്റ്റ് സുമേഷ് ചിറ്റാരിക്കാൽ, ടോമി കിഴക്കനാകത്ത്, വിത്സൺ വാട്ടപ്പള്ളിൽ,ബിജു ചീരാൻ കുഴിയിൽ, അഭിലാഷ് നെടുമരുതുംചാൽ, കൈക്കാരന്മാരായ സിബി തെക്കേവയലിൽ,സെർബി ഇടയോടിൽ, മുൻകൈക്കാരന്മാരായ ടോമി തരിശ്ശിൽ, ഷിന്റോ ഗണപതിപ്ലാക്കൽ,അച്ചൻ കുഞ്ഞ് അങ്ങാടിക്കൽ, എന്നിവരോടൊപ്പം ഇടവകാംഗങ്ങളായ ചാർളി മുളയ്ക്കൽ, സജി തെങ്ങുംപള്ളിൽ, ജോയി വേമ്പേനിക്കൽ, ബേബി വട്ടക്കുന്നേൽ, ബിജോ കിഴക്കേക്കുടിലിൽ, പാരിഷ് സെക്രട്ടറി റോയിച്ചൻ പേണ്ടാനത്ത് എന്നിവരുടെ മഹനീയ സേവനം ഈ നക്ഷത്ര നിർമ്മാണത്തിന് സഹായകരമായിത്തീർന്നു
No comments