Breaking News

നീലേശ്വരം നഗരസഭയിലെ വാർഡ് കൗൺസിലറെ അധിക്ഷേപിച്ചതിനെതിരെ വ്യാപകമായ പ്രതിഷേധം


നീലേശ്വരം : നീലേശ്വരം നഗരസഭയിലെ തൈക്കടപ്പുറം മുപ്പതാം വാർഡ് കൗൺസിലർ റഷീദ മുസ്താഖിനെ അധിക്ഷേപിച്ചതിനെതിരെ വ്യാപകമായ പ്രതിഷേധം.കഴിഞ്ഞദിവസം വിജയാഹ്ലാദത്തിന്റെ ഭാഗമായി വാർഡിൽ മധുരം വിതരണം ചെയ്യുന്നതിനിടയിൽ എസ്ഡിപിഐ നീലേശ്വരം മുൻസിപ്പൽ സെക്രട്ടറി സി. എച്ച്.ഹനീഫയാണ് കൗൺസിലർ റഷീദയോടും മുസ്ലീംലീഗ് പ്രവർത്തകരോടും അപമര്യാദയായി പെരുമാറിയത്. ആളുകൾക്ക് മുന്നിൽ വെച്ച് അധിക്ഷേപിക്കുകയും മോശമായി പെരുമാറുകയും ചെയ്തതായി റഷീദ പറഞ്ഞു. ഇതിനെതിരെ പരാതി നൽകാനു ള്ള നീക്കത്തിലാണ് റഷീദ. വോട്ടെടുപ്പ് ദിവസവും പോളിംങ് ബൂത്തിന് സമീപം വെച്ച് റഷീദക്ക് നേരെ കയ്യേറ്റമുണ്ടായിരുന്നു. എസ്ഡിപിയുടെ സിറ്റിംങ് സീറ്റിൽ ഇത്തവണ വൻ ഭൂരിപക്ഷത്തോടെ റഷീദ വിജയിച്ചിരുന്നു. ഇതോടെയാണ് എസ്ഡിപിഐയുടെ നേതൃത്വത്തിൽ റഷീദക്ക് നേരെ അവഹേളനവും അപമര്യാദയായി പെരുമാറുകയും ചെയ്യുന്നത്. ജനപ്രതിനിധിയായ സ്ത്രീക്കെതിരെ നടത്തുന്ന വെല്ലുവിളിക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് യുഡിഎഫിന്റെ നീക്കം. നാല് സീറ്റുകളിലാണ് ഇത്തവണ എസ് ഡിപിഐ മത്സരിച്ചത്. എന്നാൽ എവിടെയും വിജയിക്കാനായില്ല. നഗരസഭാ കൗൺസിലറായിരുന്ന അബൂബക്കറിന് അഴിത്തല വാർഡിൽ കേവലം 9 വോട്ട് മാത്രമാണ് ലഭിച്ചത്. ഇതോടെ കെട്ടിവെച്ച തുകപോലും നഷ്ടമാവുകയും ചെയ്തു. ഇതാണ് എസ്ഡിപിഐ പ്രവർത്തകർ മുസ്ലീംലീഗ് പ്രവർത്തകർക്കെതിരെ അതിക്രമം ആരംഭിച്ചതെന്ന് യുഡിഎഫ് നേതാക്കൾ ആരോപിച്ചു.

No comments