Breaking News

കെ.വി.വി.ഇ.എസ് പനത്തടി യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം സി.കൃഷ്ണൻ നായരുടെ നിര്യാണം ; അനുശോചന സംഗമം നടത്തി


പനത്തടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (കെ.വി.വി.ഇ.എസ്) പനത്തടി യൂണിറ്റ് എക്സിക്യൂട്ടീവ് അംഗമായിരുന്ന സി. കൃഷ്ണൻ നായരുടെ ദേഹവിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. ഇതിനോടനുബന്ധിച്ച് പനത്തടി സംഘടനയുടെ ഓഫീസിൽ ചേർന്ന സർവ്വകക്ഷി യോഗത്തിൽ അനുശോചന സമ്മേളനം നടത്തുകയും പരേതന്റെ ഛായാചിത്രം അനാച്ഛാദനം ചെയ്യുകയും ചെയ്തു.

​പരേതൻ വ്യാപാരി മേഖലയിലും പൊതുരംഗത്തും നൽകിയ സംഭാവനകളെ നേതാക്കൾ അനുസ്മരിച്ചു. ചടങ്ങിൽ കെ.വി.വി.ഇ.എസ്-ന്റെ ജില്ലാ, യൂണിറ്റ് നേതാക്കളും വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളും പങ്കെടുത്തു സംസാരിച്ചു. ​അഹമ്മദ് ഷെരീഫ് (ജില്ലാ പ്രസിഡണ്ട്)

​കെ. എൻ. വേണു (യൂണിറ്റ് പ്രസിഡണ്ട്) ​കെ.ജെ. സജി (ജില്ലാ ജനറൽ സെക്രട്ടറി) വിനുലാൽ എം.പി (യൂണിറ്റ് സെക്രട്ടറി)  മാത്യു: (ട്രഷറർ) ​ജയ ദിനേശ്: (വനിതാ പ്രസിഡണ്ട്) മുൻ പഞ്ചായത്ത് പ്രസിഡന്റും സി.പി.എം. നേതാവുമായ എം.വി. കൃഷ്ണൻ, കോൺഗ്രസ് നേതാവ് രാജീവ് തോമസ് എന്നിവർ സംസാരിച്ചു.

​കൃഷ്ണൻ നായരുടെ നിര്യാണത്തിൽ യോഗം അഗാധമായ ദുഃഖവും കുടുംബാംഗങ്ങളെ അനുശോചനവും അറിയിച്ചു.


No comments