പനത്തടി പഞ്ചായത്തിലെ എൻഡിഎ മെമ്പർമാർക്ക് സ്വീകരണം നൽകി
പാണത്തൂർ : പനത്തടി പഞ്ചായത്തിൽ തിരഞ്ഞെടുക്കപ്പെട്ട എൻഡിഎ മെമ്പർമാർക്ക് ബിജെപി പ്രവർത്തകർ ചാമുണ്ഡിക്കുന്നിൽ സ്വീകരണം നൽകി. ബിജെപി സംസ്ഥാന സെൽ കോർഡിനേറ്റർ അഡ്വ:വികെ സജീവൻ ഉദ്ഘാടനം ചെയ്തു. ജി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി മനുലാൽ മേലത്ത്, നിയോജ മണ്ഡലം പ്രസിഡൻ്റ് വിനീത് മുണ്ടമാണി, ജനറൽ സെക്രട്ടറി ശ്രീജിത്ത് പറക്കളായി, ജില്ലാ കമ്മറ്റിയംഗങ്ങളായ പി രാമചന്ദ്രസറളായ, ആർ സൂര്യനാരായണ ഭട്ട്, കെ.കെ വേണുഗോപാൽ, ഷിബു, കെ.എസ് പ്രീതി, ഭവ്യ ജയരാജ്, പ്രതീഷ് കുമാർ കെ.എസ്, പി കൃഷ്ണകുമാർ,എം.കെ സുരേഷ്, സിനി ജയലാൽ എന്നിവർ സംസാരിച്ചു.
No comments