വെസ്റ്റ് എളേരി പഞ്ചായത്തിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട മുഴുവൻ അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റു
ഭീമനടി : വെസ്റ്റ് എളേരി പഞ്ചായത്തിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട മുഴുവൻ അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റു. വരണാധികാരി കെ രമ്യ മുതിർന്ന അംഗം നർക്കിലക്കാട് വാർഡിലെ കെ ജനാർദനന് ആദ്യം സത്യവാചകം ചൊല്ലി കൊടുത്തു. തുടർന്ന് കെ ജനാർദനന് മുന്നിൽ വാർഡ് ക്രമത്തിൽ പ്രസീത രാജൻ, രജനി രാജീവൻ, കെ പി പ്രകാശൻ, കെ ഒ അനിൽകുമാർ, കെ സുജിത്ത്, ജോമോൻ മാത്യു, സുമിത്ര തമ്പാൻ, ഷീബ ഉണ്ണികൃഷ്ണൻ, മിനി രവീന്ദ്രൻ, ജിഷമോൾ, സിന്ധു വർഗീസ്, എം രോഹിണി, ടി വി ജോൺ, ഷിൻസ് ജോസഫ്, ഗീത ശ്രീധരൻ, പി വി അനു, സുമയ്യ, റൈഹാനത്ത് എന്നീ അംഗങ്ങൾ സത്യപ്രതജ്ഞ ചെയ്തു. തുടർന്ന് കെ ജനാർദനന്റെ അധ്യക്ഷതയിൽ ആദ്യയോഗം ചേർന്നു.
No comments