Breaking News

പാണത്തൂർ പെരുത്തടിയിൽ സ്വകാര്യ വ്യക്തിയുടെ കുളത്തിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി


പനത്തടി: സ്വകാര്യ വ്യക്തിയുടെ കുളത്തിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. റാണിപുരം പെരുതടിയിലെ ശാരദ(71)യുടെ മൃതദേഹമാണ് പെരുതടിയിലെ ഒരു സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലെ കുളത്തിൽ കമിഴ്ന്നു കിടന്ന രീതിയിൽ കാണപ്പെട്ടത്. രാജപുരം പോലീസ് സ്ഥലത്തെത്തി  മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക്  കൊണ്ടുപോയി. പെരുതടി ജി.എൽ.പി സ്ക്കൂൾ പാചക തൊഴിലാളിയായിരുന്നു.  ഭർത്താവ് നാരായണ മാരാർ. ഏക മകൻ ഹരീഷ്.


No comments