പെരിയ കാലിയടുക്കത്ത് പ്ലസ്ടു വിദ്യാർത്ഥിയെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
പെരിയ: പ്ലസ്ടു വിദ്യാര്‍ത്ഥിയെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കല്യോട്ട് ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥി പെരിയ, കാലിയടുക്കത്തെ വൈശാഖിനെ (17) ആണ് . ഇന്ന് രാവിലെ തൂങ്ങിമരിച്ച നിലയിൽ കണ്ടത് . പെരിയ സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ കമലാക്ഷൻ - സിന്ധു ദമ്പതികളുടെ മകനാണ്. ഇവർ രാവിലെ ജോലിക്കു പോയിരുന്നു. മറ്റൊരു സഹോദരനായ വൈഷ്ണവ് ഉണര്‍ന്ന് നോക്കിയപ്പോള്‍ വൈശാഖ് കിടന്നിരുന്ന മുറിയുടെ വാതില്‍ അടഞ്ഞു കിടക്കുന്നതായി കണ്ടു. വാതിലില്‍ തട്ടിയെങ്കിലും തുറന്നില്ല. സംശയം തോന്നി അയല്‍വാസികളെ അറിയിച്ചു. തുടര്‍ന്ന് വാതില്‍ തള്ളിത്തുറന്ന് നോക്കിയപ്പോഴാണ് വൈശാഖിനെ ജനലില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. പരീക്ഷ എഴുതാനായി വൈശാഖ് ബുധനാഴ്ച സ്കൂളില്‍ പോയിരുന്നു. ഇന്നു പരീക്ഷയില്ല. എന്തിനാണ് ആത്മഹത്യ ചെയ്തതെന്നു വ്യക്തമല്ല. വൈശാഖിന്‍റെ പിതാവ് കമലാക്ഷന്‍. ബേക്കല്‍ പോലീസ് അന്വേഷണം തുടങ്ങി.
No comments