Breaking News

ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ആദ്യ ഔദ്യോഗിക പരിപാടി: വിദ്യാഭ്യാസ ആനുകൂല്യ വിതരണം സാബു എബ്രഹാം നിര്‍വഹിച്ച


കാസർഗോഡ് : വിദ്യാഭ്യാസ ആനുകൂല്യം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സാബു എബ്രഹാം  വിതരണം ചെയ്തു.

തൊഴിൽ വകുപ്പിന് കീഴിലുള്ള കേരള ഷോപ്പ്സ് ആൻഡ് കമ്മീഷൻ എസ്റ്റാബ്ലിഷ്മെൻ്റ് വർക്കേഴ്സ് വെൽഫെയർ ബോർഡിൻറെ വിദ്യാഭ്യാസ ആനുകൂല്യ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു എബ്രഹാം നിർവഹിച്ചു.

കിലെ എക്സിക്യൂട്ടീവ് കൗൺസിൽ മെമ്പർ ശ്രീ ടി കെ രാജൻ വിശിഷ്ടാതിഥിയായി. തൊഴിലാളി ക്ഷേമ പദ്ധതികൾ ജനക്ഷേമകരം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലാ അഡ്വൈസറി ബോർഡ് മെമ്പർമാരായ ശ്രീ. ടി കെ നാരായണൻ അധ്യക്ഷനായി. ശ്രീ ബിജു ചുള്ളിക്കര കെ എച്ച് ആർ എ, ശ്രീ രാജേഷ് പി കെ, ശ്രീ ഹരീഷ് പാലക്കുന്ന് ,ശ്രീ കൃഷ്ണവർമ രാജ ,ശ്രീമതി ശോഭാ ലത , ശ്രീമതി തങ്കമണി ,ഫാസിൽ ടി എന്നിവർ ആശംസകൾ അർപ്പിച്ചു ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ വി അബ്ദുസ്സലാം സ്വാഗതവും സവിത കുറ്റിക്കോൽ നന്ദി അറിയിച്ചു


No comments