യു ഡി എഫ് വിജയം മുസ്ലിം ലീഗ് കാസറഗോഡ് പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും വിജയം ആഘോഷിച്ചു
ലണ്ടൻ : തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ യു ഡി എഫ് ന് കേരളത്തിൽ ഉണ്ടായ വൻ വിജയത്തിൽ കടൽ കടന്നുo ആഘോഷം തുടരുകയാണ്. മുസ്ലിം ലീഗ് കാസറഗോഡ് പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും വിജയം ആഘോഷിച്ചു. തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ നിരവധി പ്രവാസികൾ യു കെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നും കേരളത്തിലേക്ക് പോയിരുന്നു. നിയമ സഭ തിരഞ്ഞെടുപ്പിൽ നൂറു സീറ്റിൽ അധികം നേടി യു ഡി എഫ് അധികാരത്തിൽ വരുമെന്ന് ആഘോഷ പരിപാടി ഉത്ഘാടനം ചെയ്ത റൗഫ് മിയാനത്ത് പറഞ്ഞു.
സാജിദ് പടന്നക്കാട് , ജിന്നാ മാണിക്കോത്ത് , റംഷീദ് കല്ലൂരാവി , കരീം പടന്നക്കാട് , ജാഷിം കല്ലൂരാവി ,ജലീൽ ആറങ്ങാടി , സുമൈദ് പടന്ന , റിയാസ് പടന്ന , ഖൈസ് ഉളുവാർ ,ജാഷിർ തുടങ്ങിയവർ പങ്കെടുത്തു.
No comments