കോൺഗ്രസ് കിനാനൂർ കരിന്തളം മുൻ മണ്ഡലം പ്രസിഡണ്ട് ചെന്നക്കോട് എം കുഞ്ഞമ്പുനായരുടെ പേരിൽ വരഞ്ഞൂറിൽ നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം നാടിന് സമർപ്പിച്ചു
വരഞ്ഞൂർ : കിനാനൂർ കരിന്തളം ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡണ്ട് ചെന്നക്കോട് എം കുഞ്ഞമ്പുനായരുടെ പേരിൽ കുടുംബം വരഞ്ഞൂർ തട്ടിൽ നിർമ്മിച്ച ബസ്സ് വെയിറ്റിങ്ങ് ഷെഡ് ജില്ലാ പഞ്ചായത്ത് കള്ളാർ ഡിവിഷൻ യുഡിഎഫ് സ്ഥാനാർത്ഥി സിമി സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. നേതാക്കളായ സി വി ഭാവനൻ, സി വി ഗോപകുമാർ, രാജേഷ് പുതുക്കുന്നു. കുടുംഗങ്ങളായ സി കെ ബാലചന്ദ്രൻ, ചന്തൂഞ്ഞി മുണ്ട്യാനം, പി കുഞ്ഞമ്പു, ധരണി, എന്നിവരും സിഎം കുഞ്ഞമ്പുനായരുടെ പത്നി കുഞ്ഞമ്മാമ്മയും പങ്കെടുത്തു.
No comments