ആട് 3യുടെ ഷൂട്ടിംഗിനിടെ പരുക്കേറ്റു, നടൻ വിനായകൻ ആശുപത്രിയിൽ
നടൻ വിനായകന് ചിത്രീകരണത്തിനിടെ പരുക്ക്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഇപ്പോള്‍ വിനായകൻ. ആട് 3ന്റെ ഷൂട്ടിംഗിനിടെയാണ് വിനായകന് പരുക്കേറ്റത്. ഡോക്ടർമാർ ആറാഴ്‍ചത്തെ വിശ്രമം നിർദ്ദേശിച്ചിട്ടുണ്ട്.
ദിവസങ്ങള്‍ക്ക് മുമ്പ് തിരിച്ചെന്തൂരില്‍ ആട് 3യുടെ സംഘട്ടന രംഗങ്ങള്‍ക്കിടെയാണ് വിനായകന് പരുക്കേറ്റത്. ജീപ്പ് ഉള്‍പ്പെടുന്ന സംഘട്ടന രംഗങ്ങള്‍ക്കിടെ വിനായകന് പേശികള്‍ക്ക് ക്ഷതമേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് ശനിയാഴ്‍ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വിനായകൻ ചികിത്സ തേടി. പിന്നീട് നടത്തിയ എംആര്‍ഐ സ്‍കാനിലാണ് പേശികള്‍ക്ക് സാരമായ ക്ഷതം കണ്ടെത്തിയത്.
മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്യുന്ന ആട് 3 എന്ന ബിഗ് ബഡ്ജറ്റ് എപിക് ഫാന്റസി ചിത്രം 2026 മാർച്ച് 19ന് ഈദ് റിലീസ് ആയാണ് ആഗോള തലത്തിൽ പ്രദർശനത്തിന് എത്തുക. വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യാ ഫിലിം കമ്പനി, വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൌസ് എന്നിവർ ചേർന്നാണ് ഈ വമ്പൻ ചിത്രം നിർമ്മിക്കുന്നത്.
No comments