Breaking News

'വോയിസ് ഓഫ് ചിറ്റാരിക്കാൽ' ആഭിമുഖ്യത്തിൽ ക്രിസ്മസ്-പുതുവത്സര സമ്മാനമായി ഭക്ഷണകിറ്റ് വിതരണം ചെയ്തു


ചിറ്റാരിക്കാൽ: വോയിസ് ഓഫ് ചിറ്റാരിക്കാൽ വാട്സ്ആപ്പ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ്–പുതുവത്സര സമ്മാനമായി ഭക്ഷണകിറ്റ് വിതരണം ചെയ്തു. ചിറ്റാരിക്കാലും പരിസര പ്രദേശങ്ങളിലുമുള്ള കിടപ്പ് രോഗികൾക്കും അശരണർക്കുമായി ഗ്രൂപ്പ് നടപ്പിലാക്കുന്ന ‘കൂടെയുണ്ട് ഞങ്ങൾ’ പദ്ധതിയുടെ ഭാഗമായാണ് ഭക്ഷണകിറ്റ് വിതരണം നടത്തിയത്.

പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗവും വോയിസ് ഓഫ് ചിറ്റാരിക്കാൽ വാട്സ്ആപ്പ് ഗ്രൂപ്പ് മുൻ അഡ്മിനുമായ സോണി പൊടിമറ്റത്തിൽ വിതരണോദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഈസ്റ്റ് എളേരി സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് അഡ്വ. ജോയ് കുര്യാലപ്പുഴ, ഗ്രൂപ്പ് അഡ്മിന്മാരായ ഷിജിത്ത് കുഴുവേലിൽ, എബിൻ നമ്പ്യാമഠത്തിൽ, ഡയസ് വലിയപറമ്പിൽ, റോഷൻ എഴുത്തുപുരയ്ക്കൽ എന്നിവർ സംസാരിച്ചു. ഏകദേശം അമ്പതോളം ഭക്ഷണകിറ്റുകൾ വിതരണം ചെയ്തു.

No comments