Breaking News

ദുബായിലെ താമസസ്ഥലത്ത് അവശനിലയിൽ കാണപ്പെട്ട ഉപ്പള സ്വദേശിയായ യുവാവ് ആശുപത്രിയിൽ മരിച്ചു

കാസർകോട് : ദുബായിലെ താമസസ്ഥലത്ത് അവശനിലയിൽ കാണപ്പെട്ട യുവാവ് ആശുപത്രിയിൽ മരിച്ചു. ഉപ്പള, ഹിദായത്ത് ബസാറിലെ അബ്ദുൽ റഹ്മാൻ- നബീസ ദമ്പതികളുടെ ഏകമകൻ മുഹമ്മദ് റഫീഖ് (27) ആണ് മരിച്ചത്. വ്യാഴാഴ്ചയാണ് ഇദ്ദേഹത്തെ താമസസ്ഥലത്ത് അവശനിലയിൽ കണ്ടെത്തിയത്. ഉടൻ എൻ എം സി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നുവെന്നാണ് നാട്ടിൽ ലഭിച്ച വിവരം. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനു കെ എം സി സി യുടെ നേതൃത്വത്തിൽ ശ്രമം ആരംഭിച്ചിട്ടുള്ളതായി ബന്ധുക്കൾ പറഞ്ഞു. തഫ്സീറ, തസ്കീന, ത്രസിന എന്നിവർ മുഹമ്മദ് റഫീഖിന്റെ സഹോദരങ്ങളാണ്.

No comments