ഇനിയുമൊഴുകും മാനവ സ്നേഹത്തിൻ ജീവവാഹിനിയായി ; ജി.എച്ച്.എസ്.എസ് ബളാംതോട് എൻ.എസ്.എസ് ക്യാമ്പ് സമാപിച്ചു
ബളാന്തോട്: ‘ഇനിയുമൊഴുകും മാനവസ്നേഹത്തിൻ ജീവവാഹിനിയായ്’ എന്ന സന്ദേശമുയർത്തി ജി.എച്ച്.എസ്.എസ് ബളാംതോട് എൻ.എസ്.എസ് യൂണിറ്റ് സംഘടിപ്പിച്ച സപ്തദിന സഹവാസ ക്യാമ്പിന്റെ സമാപന സമ്മേളനം പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ. പി. രഘുനാഥ് ഉദ്ഘാടനം ചെയ്തു. ഡിസംബർ 26 മുതൽ ജനുവരി 1 വരെ ജി.യു.പി സ്കൂൾ പ്രാന്തർകാവ് വേദിയായ ക്യാമ്പ് സാമൂഹിക പ്രതിബദ്ധതയും സേവനമനോഭാവവും നിറഞ്ഞ പ്രവർത്തനങ്ങളാൽ ശ്രദ്ധേയമായി.
‘ഡിജിറ്റൽ കൂട്ടുകാർ’, ‘കൈമുതൽ’, ‘സന്നദ്ധം’, ‘ഗ്രാമ സ്വരാജ്’, ‘ഹരിത സാക്ഷ്യം’, ‘കരുതൽ കവചം’, ‘തൊഴിൽ മഹത്വം’, ‘സ്നേഹാങ്കണം’ എന്നീ പദ്ധതികൾ ക്യാമ്പിന്റെ ഭാഗമായി വിജയകരമായി നടപ്പാക്കി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ. ബി. സുരേഷ് ഡിസംബർ 26ന് ക്യാമ്പ് ഉദ്ഘാടനം ചെയ്തിരുന്നു.
ക്യാമ്പിന്റെ വിവിധ ദിവസങ്ങളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ. സാബു അബ്രഹാം, പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി പദ്മകുരി, വാർഡ് അംഗങ്ങളായ ശ്രീമതി അനില കുമാരി, ശ്രീമതി ബിജി മണിയംകുളം, ശ്രീമതി ശ്രീജ, പി.ടി.എ പ്രസിഡൻ്റുമാരായ ശ്രീ. ടി. വേണുഗോപാൽ, ശ്രീ. ശശിധരൻ, കൂടാതെ ശ്രീ. സദാശിവൻ നീലേശ്വരം, രാജൻ മുനിയൂർ, ഷൈജിത് ഉദിനൂർ എന്നിവർ വോളണ്ടിയർമാരുമായി സംവദിച്ചു. രാജൻ മുനിയൂരിന്റെ ‘കാസർഗോഡൻ കാഴ്ചകൾ’ എന്ന പുസ്തകം ചടങ്ങിൽ പ്രകാശനം ചെയ്തു.
എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ശ്രീ. രഘുവരൻ മാസ്റ്റർ സ്വാഗതം പറഞ്ഞ സമാപന സമ്മേളനത്തിൽ പ്രാന്തർകാവ് ജി.യു.പി സ്കൂൾ പ്രസിഡൻറ് ശ്രീ. ശശി അധ്യക്ഷത വഹിച്ചു. വാർഡ് ജനപ്രതിനിധികളായ ബിജിയും അനില കുമാരിയും ആശംസകൾ അറിയിച്ചു. വോളണ്ടിയർ ലീഡർ കുമാരി ആര്യനന്ദ നന്ദി പ്രകാശിപ്പിച്ചു. പ്രിൻസിപ്പൽ ശ്രീ. എം. ഗോവിന്ദൻ, അധ്യാപകരായ ബിജു മല്ലപ്പള്ളി, സുനിൽകുമാർ, വിൻസ് ജോസഫ്,ചന്ദ്രൻ ബി., ജയരാജൻ മറിയകുട്ടി, സേതുലക്ഷ്മി, രജിത, അനുപമ, ദിവ്യ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
No comments