മേലാഞ്ചേരി പാറയിൽ വൻ തീപിടിത്തം ; വെള്ളരിക്കുണ്ട് താലൂക്കിൽ അഗ്നിരക്ഷാ യൂണിറ്റ് ഇല്ലാത്തതിനാൽ കാഞ്ഞങ്ങാട്ടുനിന്ന് എത്തിയാണ് തീയണച്ചത്
പരപ്പ : മേലാഞ്ചേരി പാറയിൽ വൻ തീപിടിത്തം ഒരു ഏക്കറോളം സ്ഥലത്ത് തീപടർന്നു നാട്ടുകാരുടെ കൃത്യമായ ഇടപെടലിനെത്തുടർന്ന് തീ സമീപപ്രദേശത്തേക്ക് തീ പടർന്നില്ല. കാഞ്ഞങ്ങാട്ടുനിന്ന് അഗ്നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്. താലൂക്കിൽ അഗ്നിരക്ഷാ യൂണിറ്റ് ഇല്ലാത്തതിനാൽ തീപിടിത്തം പോലുള്ള അത്യാഹിതമുണ്ടായാൽ കാഞ്ഞങ്ങാട്ടുനിന്നോ പെരിങ്ങോത്തുനിന്നോ വേണം രക്ഷാപ്രവർത്തനത്തിന് അഗ്നിരക്ഷാ സേനയെത്താൻ.
No comments