Breaking News

വർഗീയതക്കെതിരെ ഗാന്ധിയാകണം നമ്മുടെ സമരായുധം:ഇസ്കഫ്


കാഞ്ഞങ്ങാട് :മഹാത്മാഗാന്ധി മരിച്ചതല്ല, ഹിന്ദുത്വ രാഷ്ട്ര വാദികൾ കൊന്നതാണ്. ഗാന്ധിയെ  കൊലപ്പെടുത്തിയവർ ധരിച്ചത് മതേതര ജനാധിപത്യ ഇന്ത്യ അതോട് കൂടി ഇല്ലാതാവുമെന്നാണ്. പക്ഷേ, ലോകവും ഇന്ത്യയും കൂടുതൽ കരുത്തോട് കൂടി ഗാന്ധിയെ ഏറ്റെടുക്കുകയായിരുന്നു.  ഗാന്ധിയെ ഇപ്പോഴും അവർ ഭയപ്പെടുന്നു. അതുകൊണ്ടാണ് അവർ ഇപ്പോഴും ഗാന്ധി ചിത്രത്തിന് നേരെ നിറയൊഴിക്കുന്നത്.

വർഗീയതക്കെതിരെ നാളെത്തെ ഇന്ത്യയുടെ സമരായുധം ഗാന്ധിയായിരിക്കുമെന്ന്  ഇസ്കഫ് (ഇന്ത്യൻ സൊസൈറ്റി ഫോർ കൾച്ചറൽ കോ ഓപ്പറേഷൻ ആൻ്റ് ഫ്രണ്ട് ഷിപ്പ്)ജില്ലാ കൺവെൻഷനിൽ അവതരിപ്പിച്ച പ്രമേയം അഭിപ്രായപ്പെട്ടു. കാഞ്ഞങ്ങാട് നടന്ന കൺവെൻഷനും ഗാന്ധി രക്തസാക്ഷി ദിനാചരണവും  ഇസ്കഫ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ പ്രശാന്ത് രാജൻ ഉദ്ഘാടനം ചെയ്തു. ജലീൽ പാലോത്ത് അദ്ധ്യക്ഷനായി. മുൻ എം എൽ എ എം കുമാരൻ സ്വാഗതം പറഞ്ഞു. ഭാരവാഹികളായി എം കുമാരൻ മുൻ എംഎൽഎ, ടി കൃഷ്ണൻ (രക്ഷാധികാരികൾ), അഹമ്മദ് ഷെരീഫ് കുരിക്കൾ (പ്രസിഡൻ്റ്), കെ രാമചന്ദ്രൻ, ബാബു ജോസ് പി (വൈസ് പ്രസിഡൻ്റുമാർ), ജലീൽ പാലോത്ത് (സെക്രട്ടറി), ഷുക്കൂർ പി എം,അഡ്വ ഗിരീഷ് പാണംതോട് (ജോയിൻ്റ് സെക്രട്ടറിമാർ). ചെന്നൈയിൽ ഫെബ്രുവരിയിൽ നടക്കുന്ന ദേശീയ സമ്മേളന പ്രതിനിധികളായി അനിതാ രാജ്, അഡ്വ ഗിരീഷ് പാണംതോട് എന്നിവരെ തെരഞ്ഞെടുത്തു.

No comments